Saturday 30 November 2024 02:26 PM IST : By രതീഷ് ആർ. മേനോൻ

‘കരോക്കെയും യുട്യൂബും വോയ്സ് മെയിലും...’; സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ സ്മാർട്ടാകാൻ മൂന്നു ട്രിക്കുകൾ

tech-tricks

ഫോണിൽ എന്തൊക്കെ ചെയ്യാമെന്ന് ഓരോ ദിവസവും ഗവേഷണം നടത്തുകയാണു യൂത്തിന്റെ വിനോദം. സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ സ്മാർട്ടാകാൻ മൂന്നു ട്രിക്കുകൾ പഠിച്ചാലോ.

യുട്യൂബ് വിഡിയോ

യൂട്യൂബ് വിഡിയോയിലെ പ്രത്യേക ഭാഗം മാത്രം കട്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്താണു മാർഗമെന്നു പഠിച്ചാലോ. കട്ട് ചെയ്യേണ്ട യൂട്യൂബ് വിഡിയോയുടെ ഓപ്ഷന്‍സില്‍ നിന്നു ഷെയര്‍ അമര്‍ത്തി ലിങ്ക് കോപ്പി ചെയ്യുക. 

ഇനി https://clipscutter.com/ എന്ന വെബ്സൈറ്റ് ഓപ്പണാക്കുക. ലിങ്ക് ഇതിൽ പേസ്റ്റ് ചെയ്തശേഷം ക്ലിക്ക് ബട്ടൻ അമർത്തുക. ഏത് റെസലൂഷന്‍ വേണമെന്നു സെലക്ട് ചെയ്തു കൊടുക്കാം. 

ഇനി ഏതു സമയം മുതൽ ഏതു സമയം വരെയാണു വിഡിയോ കട്ട് ചെയ്ത് എടുക്കേണ്ടത് എന്ന് ആ വിഡിയോയിലെ ടൈം സ്റ്റാംപ് നോക്കി മനസ്സിലാക്കിയ ശേഷം സ്ലൈഡര്‍ അഡ്ജസ്റ്റ് ചെയ്തു സെലക്റ്റ് ചെയ്യുക. 

പ്രിവ്യൂ അമര്‍ത്തി സെലക്ട് ചെയ്ത ഭാഗം കറക്ടാണെന്ന് ഉറപ്പു വരുത്തിയ ശേഷം ക്രിയേറ്റ് (Create) അമര്‍ത്തുക. അപ്പോള്‍ വിഡിയോ പ്രോസസിങ് നടക്കുന്നതായി കാണാം. 

പൂര്‍ത്തിയായി കഴിയുമ്പോൾ നമ്മള്‍ സെലക്ട് ചെയ്ത ഭാഗം മാത്രമായി ഗാല റിയിലേക്കു ഡൗണ്‍ലോഡ് ആയിട്ടുണ്ടാകും.

കരോക്കെ ട്രാക്ക് കിട്ടാനില്ലേ

ഇഷ്ടമുള്ള പാട്ടിന്റെ കരോക്കെ കിട്ടാനില്ല എന്നു വിഷമിക്കുന്നവർക്കു മൂന്നു വഴികളിലൂടെ അതു സ്വന്തമാക്കാം.സ്റ്റാര്‍മേക്കര്‍ (Star maker) എന്ന ആപ്ലിക്കേഷനില്‍ സൈന്‍ അപ് ചെയ്താല്‍ എല്ലാ ഭാഷയിലുമുള്ള കരോക്കെ സേര്‍ച്ച് ചെയ്ത് കണ്ടെത്താനും അവയിലെ ലിറിക്സ് നോക്കി പാടി റിക്കോർഡ് ചെയ്യാനും കഴിയും. 

സൗജന്യമായാണ് ഈ സേവനം ലഭിക്കുന്നത്. ഒരു കാലത്ത് ട്രെൻഡിങ്ങായിരുന്ന സ്മൂള്‍ ആപ്പിലും ഇത്തരത്തില്‍ നിരവധി കരോക്കെ ട്രാക്കുകള്‍ ലഭിക്കും.

പാട്ടുകളിൽ നിന്നു തന്നെ കരോക്കെ ഉണ്ടാക്കിയെടുക്കാൻ ആദ്യം പാട്ട് ഫോണിൽ ഡൗൺലോഡ് ചെയ്തിടണം. ഇനി vocalremover.org എന്ന എഐ വെബ്സൈറ്റ് ഓപ്പണാക്കി Browse my files അമര്‍ത്തുക. പാട്ടു സെലക്ട്  ചെയ്തു കൊടുത്താല്‍ പ്രൊസസ്സ് കാണിക്കും. അതിനു ശേഷം വരുന്ന സ്ക്രീനിൽ ആ ട്രാക്ക് പ്ലേ ചെയ്തു നോക്കാനുള്ള ഓപ്ഷൻ ആണു വരുക. താഴെയുള്ള വോക്കല്‍ എന്നത് സ്ലൈഡ് ചെയ്ത് ഇടത് വശത്തേക്കു നീക്കുമ്പോൾ ഗായകരുടെ ശബ്ദം പതിയെ ഇല്ലാതാകും. 0% ലേക്ക് എത്തുമ്പോൾ മ്യൂസിക് മാത്രമാകും പ്ലേ ആകുക. ഇതു സേവ് ചെയ്താല്‍ കരോക്കെ റെഡി.

ഫോണിലെ വോയ്സ് മെയിൽ

ഫോൺ വിളിച്ചാൽ നിങ്ങൾ ബിസിയാണെങ്കിൽ നിങ്ങളുടെ ശബ്ദത്തിൽ തന്നെ സന്ദേശം കേൾപ്പിക്കാൻ വഴിയുണ്ട്. ഇതിനായി ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഡയലർ ആപ്പിൽ വോയ്സ് മെയിൽ എടുക്കുക. അതിലെ ഗ്രീറ്റിങ് ഓപ്പണാക്കിയ ശേഷം ഏതു സിം കാർഡിലാണോ വേയ്സ് കേൾപ്പിക്കേണ്ടത്, അതു സെലക്ട് ചെയ്യുക. ഇനി കസ്റ്റം സെലക്ട് ചെയ്തു നിങ്ങളുടെ മെസേജ് പറഞ്ഞു റിക്കോർഡ് ചെയ്തു സേവ് അമർത്തുക.

കോൾ വരുമ്പോൾ എടുക്കുകയോ കട്ട് ചെയ്യുകയോ ചെയ്യാതെ സ്ക്രീനിൽ കാണുന്ന വോയ്സ് മെയിൽ എന്നത് അമർത്തിയാൽ ഈ മെസേജ് വിളിക്കുന്നയാൾ കേൾക്കും. പിന്നാലെ അയാളുടെ മറുപടി റിക്കോർഡ് ചെയ്യാനും ഓപ്ഷനുണ്ട്. മറുപടി സ്ക്രീനിൽ എഴുതി കാണിക്കുകയും (ഇംഗ്ലിഷിൽ) ചെയ്യും. മീറ്റിങ് കഴിയുമ്പോൾ വോയ്സ് മെയിൽ ഓപ്പണാക്കിയാൽ റെക്കോർഡ് ചെയ്ത മറുപടിയും കേൾക്കാം.