Friday 10 July 2020 03:34 PM IST : By സ്വന്തം ലേഖകൻ

കൺമുൻപിൽ ചീറയടിക്കുന്ന കടുവയും സിംഹവും ; നിങ്ങൾക്കറിയുമോ ഫോണിലെ ഈ വിർച്വൽ റിയാലിറ്റി അത്ഭുതം

twig

ഒന്നു തൊട്ടാൽ കൺമുൻപിലേക്കെത്തുന്നത് ചീറയടുക്കുന്ന കടുവയും ചിഹ്നം വിളിക്കുന്ന ആനയും. ഇതെല്ലാം ഡിസ്കവറി ചാനലിലും കാണാമെന്നാണെങ്കിൽ , ഒരു ചോദ്യമുണ്ട്. ഡിസ്കവറി ചാനലിലെ കടുവ എപ്പോഴെങ്കിലും നിങ്ങളുടെ കൈവെള്ളയിൽ വന്നിരുന്നിട്ടുണ്ടൊ? നിങ്ങൾക്കൊരു കളിപ്പാട്ടം പോലെ അവനെ നിങ്ങളുടെ മേശപ്പുറത്ത് നിർത്താൻ പറ്റിയിട്ടുണ്ടൊ...

ഇതൊക്കെ സാധിക്കണമെങ്കിൽ വളരെ എളുപ്പമാണ്. ഇന്റർനെറ്റും വിർച്വൽ റിയാലിറ്റി സപ്പോർട്ടുമുള്ള ഫോണിലാണെങ്കിൽ ‘വെറും നിസ്സാരം’.

. ആദ്യം ഗൂഗിളിൽ ചെന്ന് ടൈഗർ എന്ന് സെർച്ച് ചെയ്യുക

. അവിടെ ചിത്രങ്ങൾക്കും മറ്റ് വിവരണങ്ങൾക്കുമൊപ്പം ‘ വ്യൂ ഇൻ ത്രീഡി’ എന്നൊരു ഓപ്ഷൻ കാണും.

. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വെളുത്ത സ്ക്രീനിൽ പുലി ശബ്ദങ്ങളുമായി മുന്നിൽ എത്തും.

. വ്യൂ ഇൻ യുവർ സ്ുപേസ് എന്ന അടുത്ത ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ ക്യാമറ ഓണാകുകയും, വിർച്വൽ റിയാലിറ്റിയുടെ മികവിൽ നമ്മുടെ മുന്നിലേക്കോ മേശപുറത്തൊ കടുവയെയൊ മറ്റ് മൃഗത്തെയൊ കൊണ്ടെത്തിക്കാനാകും.

വിർച്വൽ റിയാലിറ്റി സപ്പോർട്ടുള്ള ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. അപഡേറ്റ് ചെയ്ത ഗുഗിൾ ആപ്പിലൂടെ സെർച് ചെയ്ത് നമുക്കീ മൃഗങ്ങളെ മുന്നിലെത്തിക്കാം.