Wednesday 07 June 2023 04:51 PM IST : By സ്വന്തം ലേഖകൻ

ഡെബിറ്റ് കാർഡുകള്‍ കൈവശം കരുതേണ്ട കാര്യമില്ല; എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ യുപിഐ ആപ്! അറിയേണ്ട കാര്യങ്ങൾ

upi-card

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഇനി ഡെബിറ്റ് കാർഡ് ആവശ്യമില്ല. യുപിഐ ആപ് വഴി പണം പിൻവലിക്കാനുള്ള സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ ലഭ്യമായി തുടങ്ങി. ഇനിമുതൽ ഫോൺപേ(phonepe), ഗൂഗിൾപേ(gpay), പേടിഎം(paytm) തുടങ്ങി ഏതു യുപിഐ ആപ്പുപയോഗിച്ചും ബാങ്കുകളിൽ നിന്നു പണം പിൻവലിക്കാനാകും. 

ഒപ്പം ഇനിമുതല്‍ ഫിസിക്കൽ ഡെബിറ്റ് കാർഡുകള്‍ എപ്പോഴും കൈവശം കരുതേണ്ട കാര്യമില്ല. കാര്‍ഡില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് എടിഎമ്മുകളിൽ നിന്ന് ഇപ്പോൾ പണം പിൻവലിക്കാം. ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ആപ്പും പിന്നും അംഗീകാരത്തിനായി ഉപയോഗിച്ച് സുരക്ഷിതമായ ഇടപാട് നടത്താനാകും. ഒരു ഉപഭോക്താവിന് ഒരു യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ഫണ്ട് ഡെബിറ്റ് ചെയ്യേണ്ട നിർദ്ദിഷ്ട അക്കൗണ്ട് തിരഞ്ഞെടുക്കാനാകും.

ഉപയോഗിക്കേണ്ട വിധം

∙ പണം പിൻവലിക്കൽ പിന്തുണയ്ക്കുന്ന ഒരു എടിഎമ്മിലേക്ക് പോകുക. 

∙ ബാങ്ക് ഓഫ് ബറോഡയാണെങ്കിൽ 'കാർഡ്​ലെസ് കാഷ് വിഡ്രോവൽ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

∙ എടിഎം സ്ക്രീനിൽ യുപഐ ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ എടിഎം ഒരു ക്യുആർ കോഡ് പ്രദർശിപ്പിക്കും.

∙ സ്മാർട്ട്ഫോണിൽ യുപിഐ ആപ്പ് തുറക്കുക.

∙ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

∙ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.

∙ നിങ്ങളുടെ യുപിഐ പിൻ നൽകുക.

∙ ഇടപാട് സ്ഥിരീകരിക്കുക.

∙ എടിഎമ്മിൽ നിന്ന്  ശേഖരിക്കുക.

∙ കാർഡ് മറന്നാലും പ്രശ്നമില്ല.