ADVERTISEMENT

അലൻസ്കോട്ട് വനിത ഫിലിം അവാർഡിൽ മികച്ച സഹനടനുള്ള പുരസ്കാര നിമിഷം ചിരി നിമിഷങ്ങളുടേതു കൂടിയായി. പുരസ്കാരം ഏറ്റുവാങ്ങിയ ജഗദീഷ് തന്റെ സരസമായ കമന്റുകളിലൂടെ വേദിയെയും സദസിനേയും ഒരുപോലെ ചിരിപ്പിച്ചു.

‘ഇതുവരെ അവാർഡ് അനൗൺസ് ചെയ്യുന്ന ആളായിരുന്നു ഞാൻ. അവാർഡ് ഗോസ് ടു മമ്മൂട്ടി, മോഹൻലാൽ.... ഇപ്പോഴിതാ അവാർഡ് ഗോസ് ടു ജഗദീഷ്.’– ചിരിയോടെ ജഗദീഷിന്റെ കമന്റ്.

ADVERTISEMENT

ഉടനേ അവതാരകൻ സംഭവം കളറാക്കി മറുപടി കമന്റുമായെത്തി. അവാർഡ് ഗോസ് ടു മോസ്റ്റ് വെഴ്സറ്റൈൽ ജഗദീഷ് എന്ന് വിളിച്ചു പറയുമ്പോൾ സദസിൽ ഉരട്ടി കരഘോഷം.

പുരസ്കാരം നൽകാനെത്തിയ നടൻ മണിയൻപിള്ള രാജുവിന് പങ്കുവയ്ക്കാനുണ്ടായിരുന്നത് പഴയകാല ഓർമകൾ. ജഗദീഷും ഞാനും ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമാണ്. വെള്ളാനകളുടെ നാട് സിനിമയിലെ പ്രൊഡ്യൂസറായ എന്നെ ജഗദീഷിന്റെ ചേച്ചി അന്ന് ചീത്ത വിളിച്ചിട്ടുണ്ട്. സിനിമയിൽ ശോഭന കുളിക്കുന്നത് എത്തി നോക്കിയ സീൻ നൽകിയതിനായിരുന്നു ആ ചീത്തവിളിയെന്ന് മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT