മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിക്ക് പുരസ്കാരം നൽകിയത് വനിത ഫിലിം അവാർഡ്സ് വേദിയിലെ ധന്യ നിമിഷമായി. മമ്മൂട്ടിയും മോഹൻലാലും ൈലഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകാൻ ഒരുമിച്ചെത്തിയത് വേദി നിറകയ്യടികളോടെ ഏറ്റെടുത്തു. സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് അറിയിക്കുമ്പോൾ മലയാള സിനിമ പുരസ്കാര ചരിത്രത്തിലെ മറ്റൊരു അപൂർവ നിമിഷം ജനിക്കുകയായിരുന്നു.
‘ലോ കോളജിൽ പഠിക്കുന്ന സമയം സെക്കൻഡ് ഷോ കണ്ട് ബസ് കിട്ടാതെ ജോസ് ജംക്ഷനിൽ നിൽക്കുമ്പോൾ ജനറേറ്റർ വച്ച ലൈറ്റ് തെളിച്ച ലോറിക്കു പിന്നാലെ ഒരു ബൈക്ക് പോകുന്ന ഷൂട്ടിങ് റോഡിൽ നടക്കുന്നു. ടൈഗർ സലിമിൻ്റെ ഷൂട്ടിങ്ങാണ്... അന്നും പരീക്ഷണങ്ങൾക്ക് മുതിർന്ന സംവിധായകനാണ് ജോഷി-മമ്മൂട്ടിയുടെ വാക്കുകൾ.