ADVERTISEMENT

‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2021 ലെ മികച്ച നടിയായി നിമിഷ സജയന്‍. ചുരുങ്ങിയ കാലത്തിനിടെ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച നടിയെന്ന ഇടം സ്വന്തമാക്കിയ നിമിഷ ഇപ്പോൾ തമിഴിലും ഹിന്ദിയിലുമുൾപ്പടെ തിരക്കേറിയ നായികയാണ്. നായാട്ടിലെ പൊലീസ് വേഷത്തിലൂടെയാണ് ‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2021 ലെ മികച്ച നടിയായി നിമിഷ സജയന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പ്രിയസുഹൃത്തും നടിയുമായ അനു സിതാരയാണ് നിമിഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ചാവറ മാട്രിമോണിയൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ ഏബ്രഹാം ക്യാഷ് അവാർഡ് സമ്മാനിച്ചു

‘‘എന്റെ അനിയത്തിയാണ് നിമിഷ.

ADVERTISEMENT

ഏഴ് വർഷം മുൻപുള്ള ഫിലിം അവാർഡിലാണ് ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് മുതൽ ഒരു കുടുംബം പോലെ... തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിന് അന്ന് നിമിഷയ്ക്ക് അവാർഡ് സമ്മാനിച്ചത് ഞാനായിരുന്നു’’.–

നിമിഷയ്ക്ക് പുരസ്കാരം സമ്മാനിച്ച് അനു സിത്താര പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT