മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്കാരമായ അലൻ സ്കോട്ട് വനിത ഫിലിം അവാർഡ്സ്ന് അരങ്ങൊരുങ്ങുന്നു.
ഏപ്രില്‍ 22 ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ മലയാളസിനിമാ ലോകം ഒന്നടങ്കം പങ്കെടുക്കുന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ പോയ വര്‍ഷത്തെ മികവിന്റെ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം താരങ്ങളുടെ കലാവിരുന്നുകളും കാണികൾക്കായി ഒരുങ്ങും.
താരസംഘടനയായ ‘അമ്മ’യുടെ സഹകരണത്തോടെ ഒരുക്കുന്ന ഇപ്രാവശ്യത്തെ താരനിശയില്‍ മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ചനടൻ, ജനപ്രിയനടന്‍, മികച്ചനടി, ജനപ്രിയനടി തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് താരങ്ങളെ കാത്തിരിക്കുന്നത്.
പാട്ടും നൃത്തവും കോമഡി സ്കിറ്റുകളുമൊക്കെയായി മലയാളത്തിന്റെ പ്രിയതാരങ്ങളാണ് വേദിയിലെത്തുക. ഇതിനായുള്ള റിഹേഴ്സൽ ക്യാംപിന് ആവേശകരമായ തുടക്കമായിക്കഴിഞ്ഞു.
നൃത്തത്തിന്റെ പ്രസരിപ്പുമായി മലയാള സിനിമയിലെത്തി, ആരാധകരുടെ ‘ക്വീൻ’ ആയി മാറിയ സാനിയ ഇയ്യപ്പൻ വേദിയില്‍ ചുവടുവയ്ക്കുന്നത് കാണികൾക്കുള്ള മനോഹരവിരുന്നാകും. പ്രേക്ഷകഹൃദയങ്ങളിൽ ‘നീലനിലവായി’പ്പടർന്ന യുനായിക മഹിമ നമ്പ്യാരും മറ്റൊരു മനോഹര നൃത്തവുമായെത്തുന്നു.
‘വനിത’ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ചലച്ചിത്ര അവാർഡ് നിശയുടെ മുഖ്യ പ്രായോജകർ അലൻ സ്കോട്ട് ആണ്.
പവേർഡ് ബൈ സ്പോൺസർ ഹിൻദ് വെയർ. ഇൻ അസോസിയേഷൻ വിത് മഹാലക്ഷ്മി സിൽക്ക്സ്, ഡിജിറ്റൽ പാർടണർ മൈ ജി. െെസ്റ്റൽ പാർട്ണർ വാക്ക്റൂ, ഇന്നവേഷൻ പാർട്ണർ ഹാവൽസ് ലോയ്ഡ്, ട്രാവൽ പാർട്ണർ ജോയ് ഇ ബൈക്ക്, ഫാഷൻ പാർട്ണർ അജിയോ, സ്മൈൽ പാർട്ണർ കെ.പി നമ്പൂതിരീസ് ഹെർബൽ ടൂത്ത് പേസ്റ്റ്, പ്യൂരിറ്റി പാർട്ണർ സ്റ്റാർ പൈപ്പ് ആന്റ് ഫിറ്റിങ്സ്, കളർ പാർട്ണർ എംആർഎഫ് വേപോക്യൂർ പെയിന്റ്സ്, ബ്രേക്ക്ഫാസ്റ്റ് പാർട്ണർ അജ്മി, ഹെയർകെയർ പാർട്ണർ അമൃത് വേണി. മാട്രിമോണി പാർട്ണർ ചാവറ മാട്രിമോണി ഡോട്ട്കോം.
യാർഡ്ലി എൻചാൻഡർ, സ്വയംവര സിൽക്സ്, ബിഎസ്ൈവ, മെർസിലീസ് െഎസ്ക്രീംസ്, ഡ്രീംവെയർ, ഫാംഫെഡ് എന്നിവരാണ് സഹസ്പോൺസർമാർ. താരോത്സവത്തിനുള്ള പ്രവേശനം പാസ്സ് മൂലം.