‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ2020 ലെ മികച്ച സിനിമ ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നാണ്. അകാലത്തിൽ അന്തരിച്ച സംവിധായകന്‍ സച്ചി ഇപ്പോഴും സിനിമ ലോകത്തിന്റെ വിങ്ങുന്ന ഒരോർമയാണ്.
സച്ചിയുടെ കണ്ണീരോർമയിൽ പത്നി സിജി സച്ചി പുരസ്കാരം ഏറ്റുവാങ്ങി. ലക്ഷ്മി ഗോപാലസ്വാമി അവാർഡ് സമ്മാനിച്ചു. ഹാവല്‍സ് ലോയ്ഡ് മാര്‍ക്കറ്റിങ് ഹെഡ് മനു ജി നാഥ് ക്യാഷ് അവാർഡ് സമ്മാനിച്ചു.