Tuesday 23 April 2024 12:04 AM IST : By സ്വന്തം ലേഖകൻ

അഭിനയകലയുടെ കൊടുമുടികൾ താണ്ടിയ യാത്ര: മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ച് മോഹൻലാൽ

vfa-mammootty-mohanlal

‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്. ‘കാതൽ’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.

അഭിനയകലയുടെ കൊടുമുടികൾ താണ്ടി ഇനിയുമണയാത്ത നടനത്തീയോടെ മലയാളത്തിന്റെ അഭിനയകുലപതി യാത്ര തുടരുകയാണ്. ആ പാതയിലെ മറ്റൊരു മനോഹരനിമിഷമായി ഈ പുരസ്കാരരാവ്.

മമ്മൂട്ടിക്ക് മഹാനടൻ മോഹൻലാലാണ് പുരസ്കാരം സമ്മാനിച്ചത്. ഇരുവരുടെയും സൗഹൃദവും സ്നേഹവും ഒരിക്കൽ കൂടി മലയാളി മനസ്സ് നിറഞ്ഞ് കണ്ടു, ‘വനിത’യുടെ പുരസ്കാര വേദിയിൽ.

അലൻ സ്കോട്ട് മാനേജിങ് ഡയറക്ടർ സജീവ് എം.ആർ മമ്മൂട്ടിക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.