കല്യാൺ സിൽക്സ് വനിത മിസ് കേരള സൗന്ദര്യമത്സരം, ഫൈനൽ ഒാഡിഷൻ നാളെ (2025 ഫെബ്രുവരി 22). കൊച്ചി മലയാള മനോരമയിൽ അരങ്ങേറുന്ന അവസാനഘട്ട ഓഡിഷനിൽ 65 മത്സരാർഥികളാണു പങ്കെടുക്കുക.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മലയാളി പെൺകുട്ടികളാണ് വനിത മിസ്കേരളയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തത്. അതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പേർ ആദ്യഘട്ട ഓഡിഷനിൽ പങ്കെടുത്തു. ഈ ഓഡിഷനിൽ വിജയിച്ച 65 പേരാണ് ഫൈനൽ ഓഡിഷനിൽ മികവ് തെളിയിക്കാനെത്തുക.
അവസാനഘട്ട ഒാഡിഷനിൽ വിജയിക്കുന്നവരെ ഗ്രൂമിങ് സെഷനിലേക്ക് തിരഞ്ഞെടുക്കും. വൃക്തിത്വത്തിനു തിളക്കം കൂട്ടാനും അതിരുകളില്ലാത്ത ആത്മവിശ്വാസം സ്വന്തമാക്കാനും ഗ്രൂമിങ് െസഷൻ വഴികാട്ടിയാകും. വിവിധ മേഖലകളില്‍ പ്രശസ്തരായ ഗ്രൂമര്‍മാരും െസലിബ്രിറ്റികളുമാണു മത്സരാർഥികൾക്കു പരിശീലനമേകാനും തയാറെടുപ്പിനു ഊർജം പകരാനുമെത്തുക. മലയാളി സ്ത്രീകളുടെ ആത്മവിശ്വാസവും ചിന്താശേഷിയും ബുദ്ധിശക്തിയും മാറ്റുരയ്ക്കുന്ന വേദി പ്രതിഭകളുടെ സംഗമത്തിനു സാക്ഷിയാകുമെന്നുറപ്പ്.
പ്രചാരത്തിലും വായനക്കാരുെട എണ്ണത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള വനിത െെദ്വവാരികയായ ‘വനിത’യാണ് വനിത മിസ്കേരള അണിയിച്ചൊരുക്കുന്നത്. മാറിയ കാലത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ചിന്തകള്‍ അവതരിപ്പിക്കാനും പുതുമയുള്ള ആശയങ്ങള്‍ പങ്കിടാനും മലയാളി വനിതകൾക്കു വേണ്ടിയുളള വേദിയാകുകയാണു ‘വനിത മിസ് േകരള’.
കല്യാണ്‍ സില്‍ക്സ് ആണ് പരിപാടിയുെട മുഖ്യ സ്േപാണ്‍സര്‍. പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യുണിവേഴ്സിറ്റി.
വി സ്റ്റാര്‍, കംഫര്‍ട് പാര്‍ട്ണറും അമേറ ജ്യൂവൽസ്, ജ്യൂവലറി പാര്‍ട്ണറും മെഡിമിക്സ്, സ്കിന്‍ & ഹെയര്‍കെയര്‍ പാര്‍ട്ണറും ഡാസ്‍ലർ, ബ്യൂട്ടി പാര്‍ട്ണറും റെഡ് പോര്‍ച്ച് ഡ്രീം ഹോം പാര്‍ട്ണറും ആണ്.