നിങ്ങളുടെ ഉള്ളിലൊരു സൂപ്പർ മോഡലുണ്ടോ? എങ്കിൽ ഒട്ടും മടിക്കേണ്ട. നിങ്ങളുടെ മനസാഗ്രഹിച്ച ആ റാംപ്‍വോക്ക് ഇതാ വിർച്വലായി ലോകത്തിനു മുന്നിലേക്കെത്തുന്നു. കല്യാൺ സിൽക്സ് വനിത മിസ് കേരള സൗന്ദര്യ വേദിക്ക് അരങ്ങുണരുമ്പോൾ സുന്ദരിമാരെ കാത്ത് ഇതാ ഒരു അസുലഭ അവസരം.
വനിത അണിയിച്ചൊരുൂക്കുന്ന വിർച്വൽ റാംപ്‍ വോക്ക് കോണ്ടസ്റ്റ് നിങ്ങളുടെ വിരൽത്തുമ്പിലേക്കെത്തുകയാണ്. 18 നും 25 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ കാത്താണ് ഈ വേറിട്ട അവസരമെത്തുന്നത്. വിജയികൾക്ക് സൗന്ദര്യലോകം കാത്തിരിക്കുന്ന കല്യാൺ സിൽക്സ് വനിത മിസ് കേരള 2025ന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് സാക്ഷിയാകാനുള്ള സ്പെഷൽ ഇൻവിറ്റേഷൻ ലഭിക്കും. മാർച്ച് 12ന് 11 മണിക്ക് മുൻപായി വിഡിയോകൾ അയക്കാൻ ശ്രദ്ധിക്കണേ.
2025 മാർച്ച് 15 വൈകിട്ട് 6 മണിക്് കൊച്ചി CIAL കൺവെൻഷൻ സെന്ററിലാണ് ഗ്രാന്റ് ഫിനാലെ.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
- 15 മുതൽ 60 സെക്കന്റ് വരെ ദൈർഘ്യമുള്ള റാംപ് വോക്ക് മാതൃകയിലുള്ള ഒരു വിഡിയോ ഷൂട്ട് ചെയ്യുക.
- നിങ്ങളുടെ അഭിരുചിക്കും അനുസരിച്ചുള്ള ഔട്ട് ഫിറ്റോ പശ്ചാത്തല സംഗീതമോ തിരഞ്ഞെടുക്കാവുന്നതാണ്.
- വിഡിയോ ഇൻസ്റ്റഗ്രാം റീലായി പോസ്റ്റ് ചെയ്ത ശേഷം @vanithamagazine എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ടാഗും കൊളാബും ചെയ്യുക.
- #VanithaMissKerala2025 എന്ന ഹാഷ് ടാഗ് നൽകാൻ മറക്കരുതേ.
- ഒരു വ്യക്തിക്ക് ഒരു എൻട്രി മാത്രം.
- ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്വീകാര്യതയും വനിത ജൂറിയുടെ വിലയിരുത്തലും അടിസ്ഥാനമാക്കിയാകും വിജയികളെ തിരഞ്ഞെടുക്കുക.
- മാർച്ച് 12 രാവിലെ 11 മണിക്ക് മുൻപേ വിഡിയോകൾ അയക്കേണ്ടതാണ്.
- മാർച്ച് 14ന് മത്സര വിജയിയെ പ്രഖ്യാപിക്കും.