കറുത്ത നിറമെങ്കിലും ഈ പ്രശസ്തരായ വനിതകളെ മറക്കുമോ? വനിത ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിന്‍ വിഡിയോ

Mail This Article
‘കറുപ്പു താൻ എനക്ക് പുടിച്ച കളറ്’ ‘ഏഴഴകല്ലേ കറുപ്പിന്’ എന്നൊക്കെ വാചകക്കസര്‍ത്തുകള്‍ തകര്‍ക്കുമ്പോഴും കല്യാണ പരസ്യത്തിൽ ‘ഫെയർ’ എന്ന വാക്കിൽ ഉടക്കി നില‍്‍ക്കും വീട്ടുകാരുടെ മനസ്സ്. പെണ്ണ് ഗർഭിണിയാണെന്നറിഞ്ഞാൽ കുങ്കുമപ്പൂവു തിരഞ്ഞുപിടിച്ച്, ഇല്ലാത്ത കാശും കൊടുത്തു വരുത്തി, പാലില്‍ അരച്ചു െകാടുത്തു തുടങ്ങും. വെളുക്കട്ടെ. കുഞ്ഞു െവളുക്കട്ടെ. കുടുംബം മൊത്തം വെളുക്കട്ടെ! എന്തിനാണ് വെളുപ്പിലാണ് സൗന്ദര്യം എന്നു നമ്മള്‍ വിശ്വസിച്ചത്. എന്തിനാണ് സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോൽ കറുപ്പിലാണെന്ന് കരുതുന്നത്. കറുപ്പിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യം എന്നു തെളിയിച്ച വനിതകൾ എത്രയോ ഉണ്ട് നമുക്ക് ചുറ്റും. നിങ്ങളും പങ്കാളിയാകൂ #whocarescolour ക്യാംപെയിനിൽ.
ഇതാ കറുത്ത നിറമെങ്കിലും ഈ പ്രശസ്തരായ വനിതകളെ മറക്കുമോ? വനിത ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിന്‍ വിഡിയോ