ADVERTISEMENT

പിച്ചിച്ചീന്തിയാലോ ചവിട്ടിയരച്ചാലോ പൊലിഞ്ഞു പോകുന്നതാണ് പെണ്ണെന്ന് ആരാണ് പറഞ്ഞത്? ഇരയെന്ന പേരും മേൽവിലാസവും ചാർത്തി നൽകി അവളെ ജീവിതത്തിന്റെ ചതുപ്പു നിലങ്ങളിലേക്ക് ചവിട്ടി താഴ്ത്തിയ ഭൂതകാലം പോയ് മറഞ്ഞിരിക്കുന്നു. ലോകം വലുതാകുന്നതിനൊപ്പിച്ച് അവളുടെ സ്വപ്നങ്ങളെ കൂടി ചേർത്തുപിടിക്കാനുള്ള പക്വതയിലേക്കും പാകതയിലേക്കും സമൂഹവും വളരുന്നു എന്നത് പ്രതീക്ഷയേറ്റുന്നു. അതിജീവനത്തിന്റെ പെൺ‌കഥകളിലേക്ക് ഇതാ ഒരെണ്ണം കൂടി. വിതുര പെൺകുട്ടിയുടെയും അവള്‍ക്കു തിളങ്ങുന്നജീവിതം കൊടുത്ത ഭർത്താവിന്റെയും ഹൃദയം നിറയ്ക്കും കഥ.

ഇരുട്ടുകളുംകനൽവഴികളും താണ്ടിയ അവളെ ലോകം വിളിച്ച പേര് ‘വിതുര പെൺകുട്ടി...’ പക്ഷേ, അവളിന്ന് സന്തോഷവതിയായ കുടുംബിനിയാണ്. രണ്ടു മക്കളുടെ അമ്മ. സ്നേഹം കൊണ്ട് ചേർത്തുപിടിക്കുന്ന ഭർത്താവ്. കഴിഞ്ഞ കാലത്തിന്റെ വേദനകൾ താണ്ടി പുതിയ ജീവിതത്തിന്റെ ആനന്ദങ്ങളിൽ നിന്നുകൊണ്ട് അവൾ തന്റെ ജീവിതം പറയുകയാണ് ‘വനിതയോട്.’

ADVERTISEMENT

അയാൾ ആദ്യം കാണുമ്പോഴും അവളുടെ കൈകളിൽ രണ്ടു റോസാപ്പൂക്കൾ ഉണ്ടായിരുന്നു. അവൾ അനുഭവിച്ച തീവ്രവേദന പോലെ ചുവന്ന റോസാപ്പൂക്കൾ... വനിത മാർച്ച് രണ്ടാം ലക്കം വനിതയിലാണ് ഹൃദയഹാരിയായ ആ കഥ പ്രസിദ്ധീകരിച്ചത്.

കണ്ണീർക്കഥയല്ല വിതുര...

ADVERTISEMENT

അയാളുടെ കൈവിരലുകളിൽ വിരലുകൾ കോർത്ത്, ആത്മാഭിമാനത്തോടെ തല ഉയർത്തിപിടിച്ച്, നീണ്ട ഉടുപ്പുലച്ചുകൊണ്ട് േപരറിയാത്ത ആ െപണ്‍കുട്ടി കാഴ്ചയുടെ ഫ്രെയിമിലേക്ക് പതിയെ നടന്നു വന്നു.

ഒരിക്കൽ മുറിവേറ്റു വീണുപോയിട്ടും തളരാതെ എണീറ്റു നിന്നവള്‍. പിന്നീടവളുെട കരം പിടിക്കാന്‍ ഒരു പുരുഷനെത്തി. രണ്ടു കുട്ടികളുെട അമ്മയായി. പക്ഷേ, അവളുെട വിേശഷണം മാത്രം മാറിയില്ല, ‘വിതുര െപണ്‍കുട്ടി.’

ADVERTISEMENT

ഉയിർത്തെഴുന്നേൽപ്പിനു കൂട്ടായ പുരുഷനെ ‘ഇക്കാ’ എന്നു വിളിക്കുമ്പോഴൊക്കെയും അവളുടെ ശബ്ദത്തിൽ സ്നേഹം കിലുങ്ങി. അങ്ങേയറ്റം മുറിവേറ്റവളെ, പീഡിതയായവളെ, വീണ്ടും സ്വപ്നം കലമ്പുന്ന പെൺകുട്ടിയാക്കാൻ അയാളെത്ര സങ്കടക്കടലുകൾ നീന്തിയിട്ടുണ്ടാകണം!

ആ മനുഷ്യന്റെ, ‘വിതുര പെൺകുട്ടി’ യുടെ ഭർത്താവിന്റെ പോരാട്ടം കൂടിയാണ് ഈ പെൺവാണിഭ കേസിന്റെ വിജയം. ആദ്യ തവണ കേസ് തോറ്റതോടു കൂടി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് അവൾ വീടിനുള്ളിലൊളിച്ചിരുന്നു. നടുങ്ങുന്ന ഓർമകൾക്കു പിന്നാലെ അലയാൻ കരുത്തില്ലെന്നു പറ‍ഞ്ഞ് അവൾ കുഞ്ഞുങ്ങളെ മുറുകെ പിടിച്ചു. മുഖ്യപ്രതി അറസ്റ്റിലായപ്പോഴും അവൾ നിശബ്ദയായി. അന്നേരം അയാൾ അവളോടു പറഞ്ഞു. ‘തളരരുത്, നമുക്ക് ഈ കേസ് നടത്തണം. അവൻ ശിക്ഷിക്കപ്പെടണം.’

ശദമായ വായന വനിത മാർച്ച് രണ്ടാം ലക്കത്തിൽ

 

ADVERTISEMENT