മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീ ശാക്തീകരണത്തിന്റെ ഒരു നാഴികകല്ലാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സമൂഹ കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു പുതിയ കാൽവെയ്പ്പ് നടത്തുകയാണ്.
ലോകമെമ്പാടും ഉള്ള സ്ത്രീകൾക്കായി ഒരു സ്ത്രീയുടെ ജനനം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ വിവിധ ഘട്ടങ്ങളെ നാട്യ രൂപത്തിൽ അവതരിപ്പിക്കുകയാണ് വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ലേഡീസ് വിഭാഗം. ഇത് കൂടാതെ സ്ത്രീകളുടെ ശാരീരിക മാനസിക, ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ശില്പശാലയും ജീവകാരുണ്യ പ്രവർത്തനവും സംഘടിപ്പിക്കുന്നുണ്ട്.
ശില്പശാല നയിക്കുന്നത് വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ലേഡീസ് വിങ് കോർഡിനേറ്റർ ഡോക്ടർ രേണു ഗോപിനാഥ് ആണ്. മലയാളിയും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിൽ ഇരുപതിൽപരം വർഷങ്ങളുടെ പ്രവൃത്തി പരിചയവും ഉള്ള വ്യക്തി ആണ് ഡോക്ടർ രേണു.
വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ജീവകാരുണ്യപ്രവർത്തനം മലേഷ്യൻ ബ്ലൈൻഡ് അസോസിയേഷൻ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ബാക് ടു സ്‌കൂൾ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് ചെയ്യുവാൻ ഉദ്ദേശിച്ചിരിക്കുന്നത്.