Thursday 23 June 2022 11:31 AM IST : By സ്വന്തം ലേഖകൻ

വേഗത്തിൽ രതിമൂർച്ച, കൂടുതൽ ഉത്തേജനം... ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും ഈ ലൈംഗിക രീതികൾ

premature-ejaculation

ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

സെക്‌ഷ്വൽ പൊസിഷനുകൾ

രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

ശീഘ്രസ്ഖലനം ഉള്ളവർക്ക്

മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

രതിമൂർച്ഛ ഉറപ്പാക്കാൻ

റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്.