ADVERTISEMENT

പ്രണയമില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം. പക്ഷേ, ആദ്യ പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ ഓർമ വരുന്ന ഒരാളുണ്ട്.

കുറച്ചു കാലം മുൻപ് അടുപ്പമുള്ള ഒരു ചേച്ചി എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നിഖിലയുടെ നമ്പർ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കൊടുത്തോട്ടെ’ എന്ന്. സ്വാഭാവികമായും നമ്മൾ വേണ്ട എന്നല്ലേ മറുപടി പറയുക. ഞാനും അങ്ങനെ തന്നെ പറഞ്ഞു. പിന്നീട് ഒരു തവണ ആ ചേച്ചിയെ കണ്ടപ്പോൾ അറിഞ്ഞു, ആ പയ്യന് വർഷങ്ങൾക്കു മുൻ‌പേ തന്നെ എന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്ന്.

ADVERTISEMENT

അന്ന് ഞാൻ സിനിമയിൽ എത്തിയിട്ടു പോലുമില്ല. ഏതോ ഒരു സ്കൂൾ കലോത്സവത്തിനാണ് അദ്ദേഹം എന്നെ കണ്ടത്. അന്ന് നൃത്തത്തിൽ തന്നെ പല ഇനങ്ങളിൽ മത്സരിക്കുന്നുണ്ടായിരുന്നു ഞാൻ. അന്ന് കുറേ നേരം എന്നോട് സംസാരിച്ചിരുന്നുവത്രേ. പിന്നീട് എപ്പോഴോ ഒരു ട്രെയിൻ യാത്രയിലും കണ്ടിരുന്നുവെന്നും അന്നും എന്നോട് സംസാരിച്ചിരുന്നുവെന്നും പറഞ്ഞു.

പക്ഷേ, ഈ രണ്ടു സംഭവങ്ങളും എനിക്ക് ഓർമയില്ല. 10 കൊല്ലം മുൻപ് നടന്ന കാര്യങ്ങളല്ലേ. പുള്ളിക്കാരന് ലവ് അറ്റ് ഫസ്റ്റ്സൈറ്റ് എന്നൊക്കെ പറയില്ലേ, അതു തന്നെ.

ADVERTISEMENT

എന്നോട് ഇതൊക്കെ പറഞ്ഞ ചേച്ചിയുടെ സുഹൃത്താണ്  അദ്ദേഹം ഇപ്പോഴും. സിനിമയിലൊക്കെ വന്ന ശേഷം ഞാനും ചേച്ചിയും ഒപ്പമുള്ള ചിത്രം കണ്ടപ്പോഴാണ് അദ്ദേഹം ഇതൊക്കെ പറയുന്നത്.

എനിക്കെന്തോ അതാരാണെന്ന് അറിയണമെന്ന് ഒരാഗ്രഹവും തോന്നിയില്ല. ആളുടെ പേരു പോലും പറയേണ്ടെന്ന് ഞാൻ ചേച്ചിയോടും പറഞ്ഞു. ചിലപ്പോൾ പല വേദികളിലും ഞാൻ മിണ്ടുന്നവരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടാകാം. അതല്ലങ്കിൽ ഏതെങ്കിലുമൊക്കെ യാത്രകളിൽ ഞാൻ കാണുന്നും മിണ്ടുന്നുമുണ്ടാകും. എന്തായാലും അതങ്ങനെതന്നെ നിന്നാൽ മതിയെന്നാണ് മനസ്സ് പറയുന്നത്.

ADVERTISEMENT

ഇൻസ്റ്റഗ്രാമിലൊക്കെ കല്യാണം കഴിച്ചതാണോ, കഴിക്കാൻ താൽപര്യമുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന്, ‘കല്യാണം കഴിച്ചിട്ടില്ല, ചേട്ടനെ കഴിക്കാൻ താൽപര്യം ഇല്ല’ ഈ രണ്ടു വരി മറുപടി എന്റെ ട്രേഡ് മാർക്കാണ്. സോഷ്യൽ മീഡിയ വഴിയുള്ള പ്രപോസലും പ്രണയവുമൊക്കെ കണ്ണടച്ചു വേണ്ടെന്നു വയ്ക്കാറാണ് പതിവ്. ലൈഫിലെ റിയൽ ഹീറോ ഒരിക്കൽ വരുമല്ലോ. അന്നു മതി എനിക്ക് പ്രണയം.

Rapid fire

ഇഷ്ട സിനിമ: 96

പ്രണയഗാനം:  പ്രണയ സന്ധ്യയൊരു

വെണ്‍ സൂര്യന്റെ വിരഹമറിയുന്നുവോ...

(ചിത്രം: ഒരേ കടൽ)

ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്ന സ്ഥലം :  സ്വിറ്റ്സർലൻഡ്

ഇഷ്ടപ്പെട്ട ഡയലോഗ് :  

ഇരുവഴിഞ്ഞിപ്പുഴ അറബി കടലിനുള്ളതാണെങ്കിൽ  കാഞ്ചന മൊയ്തീനുള്ളതാ... ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം (ചിത്രം: എന്നു നിന്റെ മൊയ്തീൻ)

ADVERTISEMENT