ADVERTISEMENT

അന്ന് ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. എല്ലാ ക്ലാസിലും കുറച്ചു നല്ല കുട്ടികളും കുറെയേറെ തല്ലുകൊള്ളികളും ഉണ്ടാകുമല്ലോ. ഈ നല്ല കുട്ടികളിൽ തന്നെ പഠിപ്പിസ്റ്റുകൾ, സെമി പഠിപ്പിസ്റ്റുകൾ തുടങ്ങിയ കാറ്റഗറികളുമുണ്ട്. പഠിപ്പിസ്റ്റ് കാറ്റഗറിയിൽ ഒരു പയ്യനുണ്ടായിരുന്നു. ഞാനും അവനും മിക്ക ദിവസവും വഴക്കാണ്. എനിക്കെതിരെ ഏറ്റവും കൂടുതൽ പാര വയ്ക്കുന്നതും ആശാൻ തന്നെ.

അങ്ങനെയൊരു ദിവസം ക്ലാസിൽ എല്ലാവരും കംപ്യൂട്ടർ ക്ലാസിലേക്ക് പോകാൻ ഇറങ്ങുന്നു. പാതി നടന്ന് ഞാൻ വെറുതേ തിരിഞ്ഞു നോക്കുമ്പോൾ ഈ പയ്യൻ എന്റെ ബാഗ് തുറന്ന് നോട്ട്ബുക്ക് എടുക്കുന്നതു കണ്ടു. എന്നിട്ട് പെട്ടെന്നു തന്നെ കംപ്യൂട്ടർ ക്ലാസിലേക്ക് ഓടി പോകുകയും ചെയ്തു.

ADVERTISEMENT

എനിക്ക് ആകെ സംശയം. ഇവൻ ഇത് എന്തു പരിപാടിയാണ് ഒപ്പിച്ചതെന്ന് അറിയില്ലല്ലോ. തിരികെ ചെന്ന് നോക്കാമെന്ന് വച്ചാൽ സമയവുമില്ല.

‘താനെന്താ അവിടെ ചെയ്തേ...’ എന്ന് ചോദിച്ച് ഞാൻ പിന്നാലെ ചെന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ മാറിപ്പോയി. ആ പിരീഡ് എങ്ങനെയാണ് ഒന്ന് തീർത്തെടുത്തതെന്ന് എനിക്കു മാത്രമേ അറിയൂ. അവൻ എന്റെ ബാഗിൽ നിന്ന് എന്തെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടാകുമോ? അതല്ലെങ്കിൽ എന്തെങ്കിലും സാധനം എന്റെ ബാഗിൽ കൊണ്ടുവന്ന് വച്ചിട്ട് ഞാന്‍ എടുത്തതാണെന്ന് എല്ലാവരോടും പറഞ്ഞ് നാണം കെടുത്തുമോ? ടെൻഷൻ കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ.

ADVERTISEMENT

ബെല്ലടിച്ചതും  ഞാൻ ക്ലാസിലേക്കോടി. ബാഗില്‍ േനാക്കുമ്പോള്‍ എവിടുന്നൊക്കേയോ സംഘടിപ്പിച്ച എന്റെ കുറേ ഫോട്ടോകൾ പ്രിന്റ് ചെയ്ത് വച്ചിരിക്കുന്നു. ഓരോ ഫോട്ടോയുടേയും പുറകിൽ ഐ ലവ് യൂ, ഐ വാണ്ട് യൂ, വിൽ യൂ മാരി മീ... തുടങ്ങിയ പ്രപ്പോസൽ സീൻസ്.

ഞാൻ ഇതെല്ലാം അമ്മയുടെ കയ്യിൽ കൊടുത്തു. അമ്മ നേരെ പ്രിൻസിപ്പലിന് പരാതി കൊടുത്തു. ചുരുക്കത്തിൽ  ‘സീൻ കോണ്ട്ര’ എന്ന് പറഞ്ഞാൽ മതി. ടീച്ചർമാർ അവനെ കുറെ ചീത്തയൊക്കെ പറഞ്ഞു.

ADVERTISEMENT

കുറച്ചു നാൾ ഞങ്ങൾ മിണ്ടിയില്ല. പക്ഷേ, പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇന്നും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അവൻ.

ഇപ്പോഴും ഇടയ്ക്കൊക്കെ അവൻ പറയും, അഞ്ചാം ക്ലാസിലെ ‘പിഞ്ചു പ്രണയം’ റിയൽ ആയിരുന്നെന്ന്...

Rapid fire

ഇഷ്ട സിനിമ : ദ് നോട് ബുക്

പ്രണയ ഗാനം : മേരി നസ്‌രോം കോ തൂനേ സ്വപ്നാ ദിഖായ ജഗായാ മുഛേ രാതോം മേം... (ബസ് ഏക് ബാർ)

ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്ന സ്ഥലം : പാരീസ്, ഡിസ്നിവേൾഡ്

ഇഷ്ടപ്പെട്ട പ്രണയ ഡയലോഗ് : ‘‘ഹായ് മാലിനീ... ഐ ആം ക‍ൃഷ്ണൻ. നാൻ ഇത് സൊല്ലിയേ ആകണം. നീ അവളോം അഴക്. ഇങ്കെ എവളേം ഇവളോം അഴകാവൊരു... ഇവളോം അഴകേ പാത്തിരിക്കമാട്ടാങ്കേ... ആൻഡ് ആം ഇൻ ലൗ വിത് യൂ...’’ (ചിത്രം: വാരണം ആയിരം)

ADVERTISEMENT