Thursday 16 December 2021 12:37 PM IST

‘കൂട്ടത്തിലെ മൂത്താപ്പ വിധുവണ്ണൻ’: ആ ചെല്ലപ്പേരുകൾ വന്നതിങ്ങനെ... പാട്ടുകൂട്ടം പറയുന്നു: വിഡിയോ

Vijeesh Gopinath

Senior Sub Editor

supr 4 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സൂപ്പർ ഫോറിലെ സൂപ്പർ പാട്ടുകാരുടെ സൗഹൃദത്തിന്റെ പിന്നലെ രഹസ്യം എന്താണെന്ന് അറിയോണ്ടേ... ദേ അവരു തന്നെ പറയുന്നു...

റിമി: ഞങ്ങളെല്ലാവരും ഏതാണ്ട് ഒരേ കാലത്ത് പാടി തുടങ്ങിയവരാണ്. 2002 മുതൽ ഞാനും വിധുവും ജ്യോത്സ്നയും പാട്ടുമായി ഇവിടെയുണ്ട്. ഇരുപതു വർഷം എത്ര വേഗമാണല്ലേ പോയത്.

സിതാര: പിന്നെയും അ‌ഞ്ചുവർഷം കഴിഞ്ഞാണ് ഞാനെത്തുന്നത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴേ ചിന്നു (ജ്യോത്സ്ന) സ്റ്റാറാണ്. വിധുച്ചേട്ടൻ പാടിയ കവിതയൊക്കെ റിക്കോർഡ് ചെയ്തു വച്ച് സ്കൂളിലെ കലാമത്സരങ്ങൾക്ക് അമ്മയെന്നെ പഠിപ്പിച്ചിട്ടുണ്ട്. പുതിയ ശബ്ദത്തിന് സാധ്യതയുണ്ടെന്ന് ഇവരുടെ തലമുറയാണ് തെളിയിച്ചത്. തൊട്ടു പിന്നാലെ വന്ന എന്നെപോലുള്ളവർക്ക് അത് സ്വപ്നം കാണാൻ ഊര്‍ജം തന്നു.

ജ്യോത്സ്ന: കൂട്ടത്തിലെ മൂത്താപ്പയാണ് വിധു. സീനിയര്‍ സിറ്റിസണ്‍. പാട്ടുംപാടി നടക്കാൻ തുടങ്ങിയിട്ട് കാലം കു റേ ആയി.

വിധു: കാറോടിക്കാനറിയില്ലെന്ന കാര്യം നാട്ടുകാരോടു പറഞ്ഞതിന്റെ പ്രതികാരമാണ് ഇപ്പോൾ കേട്ടത്.

സൂപ്പർ ഫോർ തുടങ്ങിയപ്പോൾ ഞങ്ങളിത്രയും കൂട്ടാകും എന്നോർത്തില്ല. ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോഴേ ഞങ്ങൾക്കിടയിലെ വൈബ് തിരിച്ചറിഞ്ഞു. ഈ ഷോയിൽ വിളിക്കുന്ന പേരാണ് ഇപ്പോൾ ഞങ്ങളെ പലരും വിളിക്കുന്നത്. ഞാൻ വിധു അണ്ണനായി. റിമി റിമു ആയി. ജ്യോത്സ്ന ജോ ബേബിയും സിതാര സിത്തുമണിയുമായി.

റിമി: യൂട്യൂബിലൊക്കെ കാണുന്ന തഗ് വിഡിയോകൾ ഞ ങ്ങളുടെ സൗഹൃദത്തിന്റെ തെളിവാണ്. ഷോയ്ക്കിടയിലുണ്ടായ കോമഡികളും പഞ്ച് ഡയലോഗുകളും മാത്രം എഡിറ്റ് ചെയ്ത് തഗ് ആക്കി ഒരുപാടുപേർ പോസ്റ്റ് ചെയ്യുന്നു. സ്ക്രിപ്റ്റ് നോക്കി പറഞ്ഞതല്ല ഇതൊന്നും. ഒരുമിച്ചിരുന്നപ്പോൾ ഉണ്ടാകുന്നതാണ്. ഷൂട്ട് ചെയ്യുന്ന ഫ്ലോറിലെ ചിരി കേട്ടാൽ ഇത് സംഗീതപരിപാടിയാണോ അതോ കോമഡി ഷോ ആണോ എന്നു സംശയം തോന്നിയേക്കാം.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ക്രിസ്മസ് സ്പെഷലിൽ