വിദേശ പഠനത്തിന് ലഭിക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പരമാവധി തുക എത്രയാണ്? മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അറിയാം

Mail This Article
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളിൽ നിന്നെല്ലാം വിദ്യാഭ്യാസവായ്പ ലഭ്യമാണ്. ഇതിന്റെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യത്യസ്തമാണ് താനും. വിദേശ പഠനത്തിനുള്ള എസ്ബിഐയുടെ എക്സ്ക്ലുസീവ് സ്കീം ആയ SBI Global Ed-Vantage വഴി ലഭിക്കാവുന്ന പരമാവധി വായ്പ തുക ഒന്നരകോടി രൂപയാണ്. 20 ലക്ഷം മുതൽ ഉള്ള വായ്പകളാണ് ഈ സ്കീമിൽ ഉൾപ്പെടുന്നത്. ഇതിനായി വായ്പമൂല്യത്തിന് ആനുപാതികമായ ഈട് നൽകേണ്ടി വരും.
ഈ സ്കീമനുസരിച്ച് യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ, യൂറോപ്, സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോങ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലുള്ള മികച്ച റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഉള്ള കോഴ്സുകൾക്കാണ് വായ്പ ലഭിക്കുന്നത്. ഇതിന് 80 ഇ പ്രകാരമുള്ള ആദായ നികുതിയിളവ് ലഭിക്കും.
ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, ഡിപ്ലോമ ഇവയ്ക്കൊക്കെയും വിദ്യാഭ്യാസ വായ്പ ലഭിക്കും. പ്രോസസിങ് ഫീ പതിനായിരം രൂപ. എസ്ബിഐ ലൈഫ് – റിൻ രക്ഷ പോളിസിയോ ബാങ്കിന് അ സൈൻ ചെയ്ത മറ്റു ലൈഫ് പോളിസിയോ ഉണ്ടെങ്കിൽ പലിശയിളവ് ലഭിക്കും. പെൺകുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ വായ്പയ്ക്കും പലിശയിളവുണ്ട്. വിദ്യാഭ്യാസ വായ്പയുടെ പരമാവധി തിരിച്ചടവ് കാലയളവ് 15 വർഷമാണ്.
കൂടുതൽ വിവരങ്ങൾക്ക്- sbi.co.in/web/student-platform/sbi-global-ed-vantage-scheme