ADVERTISEMENT

ജീവിത യാഥാർത്ഥ്യങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുകയാണ് അയോഗ്യൻ എന്ന ഹ്രസ്വചിത്രം. വിവാഹക്കമ്പോളത്തിലെ ഡിമാന്റുകൾക്ക് മുന്നിൽ നട്ടംതിരിയുന്ന യുവാക്കളുടെ കഥയാണ് ചിത്രം രസകരമായി പറഞ്ഞു വയ്ക്കുന്നത്. വിവാഹാലോചനകളിൽ സർക്കാർ ഉദ്യോഗസ്ഥരെ മാത്രമേ പരിഗണിക്കൂവെന്ന മുൻവിധികൾക്കു നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ് ചിത്രം. സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ തുടർച്ചയായി തഴയപ്പെടുന്ന യുവാവിനെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥാഗതി പുരോഗമിക്കുന്നത്.

മാധ്യമപ്രവർത്തകനായ സജിത് വഴയിലയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് നായരാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആർ ജെ രാഹുൽ നായരുടേതാണ് എഡിറ്റിംഗ്. മിഥുൻ മുരളി, ലാലു പോൾ, സന്തോഷ്, സജയ് നാരായണൻ, ശാരിക ഉണ്ണികൃഷ്ണൻ, ജയലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT