Friday 01 November 2024 03:34 PM IST : By സ്വന്തം ലേഖകൻ

‘യുകെയിൽ ഡോക്ടർ ആകാൻ പ്രവൃത്തി പരിചയം വേണമെന്നില്ല’: ആഗ്രഹിക്കുന്നവർ അറിയാൻ 5 കാര്യങ്ങൾ

2349250167

ഡോക്ടറായ എന്റെ മകൾ യുകെയിൽ ജോലിക്കു ശ്രമിക്കുന്നു. ബെംഗളൂരു മെഡിക്ക ൽ കോളജിൽ നിന്നാണു MS ENT പാസാ യത്. MRCS (Membership of Royal college of surgeons) പരീക്ഷയും പാസായി. IELTS യോഗ്യതയും നേടി . ഡോക്ടർ തസ്തികയിൽ യുകെയിൽ നിയമനം നേടാ ൻ ആവശ്യമായ മറ്റുകാര്യങ്ങൾ എന്തെല്ലാമാണ്?

ജയലക്ഷ്മി, കോഴിക്കോട്

നാട്ടിൽ നിന്ന് മെമ്പർഷിപ്പ് പരീക്ഷ കഴിഞ്ഞത് കൊണ്ട് ഹയർ ട്രെയിനിങ്ങിന് അപേക്ഷിക്കാൻ സാധിക്കും. ഹയർ ട്രെയിനിങ് കഴിയുമ്പോൾ ജനറൽ മെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ഓഫ് ട്രെയിനിംഗ് (CCT) നൽകും. അത് വഴി ജിഎംസി സ്പെഷലിസ്റ് റജിസ്റ്ററിൽ കയറുകയും കൺസൽറ്റന്റ് ആയി വർക്ക്‌ ചെയ്യാൻ സാധിക്കുകയും ചെയ്യും. ഏതെങ്കിലും കാരണം കൊണ്ട് മെമ്പർഷിപ് പരീക്ഷ കഴിഞ്ഞു ഹയർ ട്രെയിനിങ്ങിനു പോകാൻ പറ്റാതെ വന്നാൽ പോർട്ഫോളിയോ പാത്‌വേ ( CESR Pathway) വഴി സ്പെഷലിസ്റ്റ് റജിസ്റ്ററിൽ ഇടം നേടാനും അങ്ങനെ കണ്‍സൽറ്റന്റ് ആവാനും സാധിക്കും.

മിഡിൽ ഗ്രേഡ് ഡോക്ടർ അതായതു സ്പെഷാലിറ്റി ഡോക്ടർ ആയി ജോലി ചെയ്യുന്ന സമയത്തു തന്നെ പോർട്ഫോളിയോ വഴി വർക്ക്‌ എക്സ്‌പീരിയൻസ്, സ്കിൽസ് ഇവ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്തു ഒരു കൺസൽറ്റന്റ് ആയി വർക്ക്‌ ചെയ്യാനുള്ള തുല്യയോഗ്യത നേടാം. പോർട്ഫോളിയോ വഴി രേഖകൾ സബ്മിറ്റ് ചെയ്യാൻ തുടങ്ങിയാൽ രണ്ടു വർഷമെങ്കിലുമെടുക്കും അംഗീകാരം ലഭിക്കാൻ. ഒരു വർഷത്തിനുള്ളിൽ അത് പൂർത്തീകരിച്ചവരും ഉണ്ട്.

യുകെയിൽ ഡോക്ടർ ആകാൻ പ്രവൃത്തി പരിചയം വേണമെന്നില്ല. ഹൗസ് സർജൻസി കഴിഞ്ഞവർ IELTS/PLAB കഴിഞ്ഞു നേരിട്ട് വർക്ക്‌ ചെയ്യാറുണ്ട്. അതു പോലെ മെമ്പർഷിപ് എക്സാം എഴുതാൻ യുകെയിൽ തന്നെ ട്രെയിനിങ് എടുക്കണമെന്നില്ല. ഇന്ത്യയിൽ പിജി എക്സ്പീരിയൻസ് ഉള്ളവർക്ക് ആ പരീക്ഷ എഴുതാം. ഇന്നു പലരും എംഡിക്ക് ഒപ്പം മെമ്പർഷിപ് പരീക്ഷ എഴുതാറുണ്ട്

പൊതുവായി അറിയേണ്ട കാര്യങ്ങൾ

∙ എംബിബിഎസ് പാസായവർ ഭാഷാപ്രാവീണ്യ പരീക്ഷകളായ IELTS/OET ഇവയിലൊന്നു നിർദ്ദിഷ്ട സ്കോറോടെ പാസാകണം

∙PLAB (പ്രഫഷനൽ ആൻഡ് ലിംഗ്വിസ്റ്റിക് അസസ്മെന്റ് ബോർഡ്) പരീക്ഷ പാസാകണം. ഭാഷാപ്രാവീണ്യവും മെഡിക്കൽ വിഷയങ്ങളിലുള്ള അറിവും ആശയവിനിമയശേഷിയും അളക്കുന്ന പരീക്ഷയാണിത്.

ഇംഗ്ലിഷ് ഭാഷാപ്രാവീണ്യ പരീക്ഷയിൽ ഒറ്റത്തവണയിലൂടെ 7.5 മിനിമം ഒാവറോൾ സ്കോർ നേട്ടം, എല്ലാ കാറ്റഗറികളിലും മിനിമം സ്കോർ ഏഴ്, എന്നിവ നേടിയവർക്കേ PLAB പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയൂ.

∙ MRCS, MRCP മെംബർഷിപ് പരീക്ഷയിലൊന്നു പാസാകണം. ഇന്ത്യയിലെ സെന്ററുകളിൽ പരീക്ഷയെഴുതി യോഗ്യത നേടാവുന്നതാണ്.