Thursday 17 May 2018 05:38 PM IST : By സ്വന്തം ലേഖകൻ

അത് സിനിമയല്ല, പരസ്യമാണ്! ദുൽഖർ പറയുന്നു, ഇതു പുതിയ കേരളം, പുതിയ വായന

dq-add45

അതൊരു സിനിമയല്ല, പക്ഷെ അതൊരു അനുഭവമാണ്. മലയാള സിനിമയുടെ പുത്തൻ താരോദയമായ ദുൽഖർ സൽമാൻ പുതിയ ചിന്തകളുടെയും മൊഴികളുടെയും കേരളത്തെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് മലയാള മനോരമയുടെ പരസ്യചിത്രമായ കേരള സ്ട്രീറ്റിലൂടെ. കേരളത്തിന്റെ വിവധ മേഖലകളിലെ വൈവിധ്യങ്ങളറിഞ്ഞ് പുതിയൊരു വായനയും ചിന്തയും തേടിയുള്ള ദുൽഖറിന്റെ യാത്രയാണ് ഈ  പരസ്യത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

ദുൽഖർ തന്നെ പാടുന്ന ‘പല ചാലു ചേരുന്ന പുഴയായ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇൗ പരസ്യചിത്രത്തിന്റെ സഞ്ചാരം. വിദ്യാഭ്യാസം, കല, കായികം, രുചിപ്പെരുമ, പരിസ്ഥിതി തുടങ്ങിയ കേരളത്തിന്റെ മാറുന്ന വൈവിധ്യങ്ങളിലൂടെയുള്ള ദുൽഖറിന്റെ സഞ്ചാരമാണ് ഇൗ പരസ്യചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വായന പുതിയ കേരളം എന്നതാണ് പരസ്യം മുമ്പോട്ടു വയ്ക്കുന്ന ആശയം. കേരളത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് മാറുന്ന തലമുറയ്ക്കൊപ്പം മലയാള മനോരമ നിൽക്കുമെന്ന സന്ദേശവും പരസ്യം നൽകുന്നു.

പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയും ഇൗണം കൊടുത്തിരിക്കുന്നത് സംഗീത സംവിധായകനായ ഗോപി സുന്ദറുമാണ്. മാർട്ടിൻ പ്രക്കാട്ടാണ് ഇൗ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൺസെപ്റ്റും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സ്റ്റാർക്ക് കമ്യൂണിക്കേഷൻസാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി. ജോണും ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദുമാണ്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം ഒരുക്കിയിരിക്കുന്നത്. വിഡിയോ കാണാം;