ADVERTISEMENT

20 കലാകാരന്മാരുടെ സംയുക്ത ചിത്രകലാ പ്രദർശനം, ‘ഫ്രീഡം’, മരട് മാറ്റ്മ ആർട്ട് ഗ്യാലറിയിൽ തുടങ്ങി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ പ്രഫസർ ആർ. രാജലക്ഷ്മി പ്രദർശനം ഉദ്ഘാടനം ചെയ്തു. ടി. എൻ സുബോധ് കുമാർ, അജീഷ്, കിഷോർ മാത്യു എന്നിവർ ക്ലാസുകളെടുത്തു.

freedom-painting-exhibition-class

സ്ഥിരം ചിത്രരചനാ ശൈലികളുടെ നാലു ചുവരുകൾക്കുള്ളിൽ നിൽക്കാതെ, സ്വതന്ത്രമായ ചിത്രകലാ ശൈലി കണ്ടെത്താനുള്ള ചിത്രകാരന്മാരുടെ ശ്രമം ചിത്രകല ആസ്വാദകർക്കു വേറിട്ട അനുഭവമായി.

freedom-painting-exhibition-pic1
ADVERTISEMENT

കൊച്ചി ‘മാറ്റ്മ ആർട് കളക്ടീവ്’ ആണ് പ്രദർശനത്തിന്റെ സംഘാടകർ. 10.00 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. 20ന് സമാപിക്കും.

ADVERTISEMENT
ADVERTISEMENT