Friday 18 December 2020 11:26 AM IST : By സ്വന്തം ലേഖകൻ

സിനിമാ സ്‌റ്റൈൽ ഫോട്ടോയൊരുക്കാൻ ഗൂഗിൾ ഫോട്ടോസ് ; പുതിയ ഫീച്ചർ മെമ്മറീസ് സെക്ഷനിൽ

ggg

ഗൂഗിൾ ഫോട്ടോസിന്റെ പുതിയ ഫീച്ചറില്‍ ഞെട്ടിയിരിക്കുകയാണ് ടെക് ലോകം. സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്ന പുതിയ ഫീച്ചറാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നമ്മളെടുത്തിരിക്കുന്ന ഫോട്ടോയ്ക്ക് ത്രീ ഡി എഫെക്ട് നൽകുന്ന ഫീച്ചറാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോസിലെ മെമ്മറീസ് സെക്ഷനിലായിരിക്കും ഈ ഇഫെക്ട് കാണാൻ സാധിക്കുന്നത്.

നമ്മൾ എടുത്ത ചിത്രങ്ങൾ അത്രയധികം മികച്ചവയല്ലെങ്കിലും, മെഷീൻ ലേർണിങ് ഉപയോഗിച്ച് ചിത്രത്തിന്റെ ഡെപ്തും ത്രീഡി റെപ്രസന്റേഷനും മനസിലാക്കിയ ശേഷം ഒടുവിൽ വിർച്യൽ ക്യാമറയുടെ സ്മൂത്ത് പാനിങ് ഇഫെക്ട് ഉപയോഗിച്ചാണ് ഈ സിനിമാ സ്‌റ്റൈൽ ഫോട്ടോ പിടിക്കൽ. ഒരു മാസം മാത്രമായിരിക്കും ഈ സിനിമാ എക്സ്പീരിയൻസ് ഉപയോഗിക്കാനുള്ള അവസരം. ഈ സമയത്ത് നമ്മുടെ സിനിമാ സ്‍റ്റൈൽ പടങ്ങൾ സുഹൃത്തക്കൾക്ക് ഷെയർ ചെയ്യാനും സാധിക്കും.