Friday 22 March 2019 02:36 PM IST : By സ്വന്തം ലേഖകൻ

നിന്ന നിൽപ്പിൽ തലനിറയെ മുടി! കഷണ്ടി തലകളിൽ വിപ്ലവം സൃഷ്ടിച്ച് ഹെയർ ബിൾഡിങ് ഫൈബേഴ്സ്; വിഡിയോ

hair

കഷണ്ടി നിറഞ്ഞ തല നോക്കി നെടുവീർപ്പിടുന്ന പുരുഷൻമാരുടേയും, ഞെരുക്കം കുറഞ്ഞ തലമുടി രോമങ്ങൾ കണ്ട് സങ്കടപ്പെടുന്ന സ്ത്രീജനങ്ങളുടേയും ശ്രദ്ധയ്ക്ക്! ഫലപ്രദമല്ലാത്ത ഹെയർ ഫാളിങ് ക്രീമുകളുടേയും ഹെയർ ഫിക്സിംഗുകളുടേയും കാലത്ത് ഇതാ ഒരു പുതിയ മാർഗം. കഷണ്ടി നിറഞ്ഞ തലയെ ആർക്കും തിരിച്ചറിയാനാകാത്ത വിധം സ്വാഭാവിക സൗന്ദര്യത്തിലേക്ക് തിരികെ കൊണ്ടു പോകുന്നതാണ് സംഗതി.

ഹെയർ ബിൽഡിങ് ഫൈബർ എന്ന നൂതന രീതിയാണ് തലമുടിയില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്. തലമുടി നന്നായി കഴുകിയ ശേഷം ഹെയർ ബിൾഡിങ്ങ് ഫൈബർ രോമമില്ലാത്ത ഭാഗങ്ങളിൽ സ്പ്രേ ചെയ്യുന്നതാണ് രീതി. ചുരുങ്ങിയ സമയം കൊണ്ട് ആരും തിരിച്ചറിയാത്ത വിധത്തിലുള്ള അമ്പരപ്പിക്കുന്ന രൂപമാറ്റമായിരിക്കും നിങ്ങൾക്ക് കൈവരുന്നത്. യൂ ട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഈ ട്രീറ്റ്മെന്റ് ചെയ്യുന്ന രീതി വിഡിയോ രൂപത്തിൽ പ്രചരിക്കുകയാണ്.

വിഡിയോ കാണാം;