Friday 11 May 2018 11:18 AM IST : By സ്വന്തം ലേഖകൻ

‘ഐ.പി.എൽ ഗ്യാലറിയിൽ കണ്ട ആ നിഗൂഢ സുന്ദരിയാര്’? സോഷ്യൽ മീഡിയ ചോദിച്ച ചോദ്യത്തിന് ഒടുവിൽ ഉത്തരമായി

dhoni-cover

സോഷ്യൽ മീഡിയയും മാധ്യമങ്ങളും കണ്ടെത്തുന്ന ചില മുഖങ്ങളുണ്ടാകും. അപ്രതീക്ഷിതമായി ക്യാമറക്കണ്ണിൽ പതിയുന്ന അവർ ശ്രദ്ധിക്കപ്പെടുന്നത് ഞൊടിയിടയിലാരിക്കും. ഷാരൂഖിന്റെ സെൽഫിയിൽ ഇടംപിടിച്ച ‘അ‍ജ്ഞാത സുന്ദരിയും’, കരിനീലക്കണ്ണുള്ള സുന്ദരനായ ചായ്‍വാല ‘അർഷദ് ഖാനും’ അവരിൽ ചില ഉദാഹരണങ്ങൾ മാത്രം.കുറച്ചു ദിവസങ്ങളായി അത്തരത്തിൽ ഒരു അറിയപ്പെടാത്ത ഒരു സെലിബ്രിറ്റിയുടെ പിന്നാലെയായിരുന്നു സോഷ്യൽ മീഡിയ.

cover2

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു അവൾ പ്രത്യക്ഷപ്പെട്ടത്. മത്സരത്തിനിടെ ഒന്നിലേറെ തവണ അവൾ കൂറ്റൻ സൈറ്റ് സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടു. സൂപ്പർ കിംഗ്സിന്റെ നേട്ടത്തിൽ ആവേശം കാട്ടുന്നതും, തിരിച്ചടികളിൽ അവളുടെ മുഖം മ്ലാനമാകുന്നതും ആരാധകർ കണ്ടു. സ്വന്തം തട്ടകത്തിൽ പരാജയം രുചിച്ചതിന് ചെന്നൈയുടെ മണ്ണിൽ വിജയിച്ച് മുംബൈ പ്രതികാരം വീട്ടിയപ്പോഴും ആരാധകർക്ക് അറിയേണ്ടത് ഒന്നു മാത്രമായിരുന്നു, ആരാണ് അവൾ?

cover1

അന്നു തുടങ്ങി സോഷ്യൽ മീഡിയയിൽ അവളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ക്യാമറക്കണ്ണുകൾ നിരന്തരം ഒപ്പിയെടുത്ത ആ സുന്ദരി ആരാണെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ ഇപ്പോഴിതാ ദിവസങ്ങൾക്കു ശേഷം ആ സുന്ദരി ആരാണെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം ദീപക് ചാഹറിന്റെ സഹോദരിയായിരുന്നു ആ പെൺകുട്ടി. മാല്‍തി ചാഹര്‍ എന്നാണ് ഈ ആരാധികയുടെ പേര്. ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ കറകളഞ്ഞ ആരാധിക കൂടിയാണ് മാല്‍തി. എന്തായാലും ‘അറിയപ്പെടാത്ത ആ സുന്ദരി’ ആരെന്ന് അന്വേഷിച്ച് ദിവസങ്ങളോളം അലഞ്ഞ ആരാധകർ ഇപ്പോൾ ഹാപ്പിയാണ്.

cover3