Friday 23 August 2024 12:21 PM IST : By സ്വന്തം ലേഖകൻ

യുഎഇയിൽ 18 വേദികളിൽ സംഗീത പ്രകടനം; കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തു വയസ്സുകാരി ജിയ

jiya-singer

ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തു വയസ്സുകാരി ജിയ ആസ്വാദക മനം കീഴടക്കുന്നു. തൃപ്രയാർ നാട്ടിക പനക്കൽ പി.ജെ. ജയസിന്റെയും പി.എൻ. ഇന്ദുവിന്റെയും മകളായ ജിയ പനക്കൽ ജയസ് മാതാപിതാക്കളോടൊപ്പം അബുദാബിയിലാണ് താമസം.

സെന്റ് ജോസഫ്സ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. നാലര വയസ്സിൽ കീബോർഡ് പഠിക്കാൻ തുടങ്ങിയ ജിയ ആറാം വയസ്സിൽ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്ന് ഇലക്ട്രോണിക് കീബോർഡ് ഗ്രേഡ്-ഒന്ന് പരീക്ഷ വിജയിച്ചു. പത്താം വയസ്സിൽ ഡിസ്റ്റിങ്ഷനോടൊപ്പം ഗ്രേഡ്-8 പരീക്ഷയും വിജയിച്ചു.

അബുദാബി ആസ്ഥാനമായുള്ള പ്രഫഷനൽ മ്യൂസിക് ബാൻഡിൽ ലീഡ് ഗിറ്റാറിസ്റ്റ്, കീ-ബോർഡിസ്റ്റ് എന്നീ മേഖലകളിൽ പ്രകടനം നടത്തിയത് കൂടുതൽ അംഗീകാരം നേടിക്കൊടുത്തു. ഐഎസ്‌സി-അബുദാബി ഇന്ത്യഫെസ്റ്റ്-2023, മലയാളി സമാജം, അബുദാബി ഇന്തോ-അറബ് കൾചറൽ ഫെസ്റ്റ്, കെഎംസിസി-അബുദാബി കേരള ഫെസ്റ്റ്-2024 എന്നിവയുൾപ്പെടെ യുഎഇയിൽ 18 വേദികളിൽ ജിയ സംഗീത പ്രകടനം നടത്തി.