Wednesday 02 June 2021 02:08 PM IST : By സ്വന്തം ലേഖകൻ

250 രൂപ വാർഷിക ഫീസിലും ബിഎസ്സി നഴ്‌സിങ് പഠിക്കാം; കരിയര്‍ നിർദേശങ്ങളുമായി ജോസി തോമസ്, വിഡിയോ

bsccjjosyyyy

ആരോഗ്യപ്രവർത്തകർക്ക് വലിയ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ കോഴ്സാണ് നഴ്‌സിങ്. ഒപ്പം തന്നെ കരിയറിൽ ഉയരത്തിലെത്താനും നഴ്‌സിങ് പഠനം ഉപകരിക്കും. ലോകത്ത് എവിടെ വേണമെങ്കിലും നഴ്സിങ് ബിരുദമെടുത്ത ഒരാള്‍ക്ക് ജോലി ലഭിക്കും. 

പ്രൈവറ്റ് കോളജുകളില്‍ നഴ്സിങ് പഠനത്തിനായി വലിയ തുക ഫീസായി നല്‍കേണ്ടി വരും. എന്നാല്‍ കുറഞ്ഞ തുകയായ 250 വാർഷിക ഫീസിലും ബിഎസ്സി നഴ്‌സിങ് പഠിക്കാം. ഇതു സംബന്ധിച്ച് സംസാരിക്കുന്ന കരിയര്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ജോസി തോമസ്. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയം ഭരണസ്ഥാപനമായ ചണ്ഡിഗഡ് പിജിഐഎംഇ ആറിലാണ് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യമൊരുങ്ങുന്നത്. ജൂൺ 24 വരെ അപേക്ഷ സ്വീകരിക്കും. ജൂലൈ 31 ന് എൻട്രൻസ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. വെബ്‌സൈറ്റ് ലിങ്ക്: https://pgimer.edu.in/. കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണാം...