Thursday 21 December 2023 11:23 AM IST : By സ്വന്തം ലേഖകൻ

നവ്യാനുഭവമായി പന്ത്രണ്ടു കലാകാരന്മാരുടെ ചിത്രങ്ങള്‍; കൊച്ചിയില്‍ ഇൻസൈറ്റ് ചിത്രപ്രദർശനത്തിനു ആരംഭം

exhibbb7899000

ഇൻസൈറ്റ് ചിത്രപ്രദർശനം കൊച്ചി മരട് മാറ്റ്മ ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. 12 കലാകാരന്മാരുടെ സംയുക്ത ചിത്രകലാ പ്രദർശനം മനോരമ വീക്കിലി ആർട്ടിസ്റ്റായ മോഹൻ മണിമല ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പ്രശസ്ത ചിത്രകാരന്‍ സുരേഷ് കുമാർ ആശംസാ പ്രസംഗം നടത്തി. ചിത്രരചനയെ ഉൾകാഴ്ചയോടെ സമീപിക്കുന്ന കലാകാരൻമാരുടെ ചിത്രങ്ങൾ കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി.

insight1

ലൗലി ജോയി, ജേക്കബ് ജോൺ ജേക്കബ്, മഗേഷ് എൻ എസ്, സോണിയ ജോസഫ്, ബിജുമോൻ ബി, ഷാനു രവീന്ദ്രനാദ് , അഞ്ജു തോമസ്, ജിതിൻ കുമാർ എം, നീതു മോഹൻ, നിസ വി, ഷൈമോൻ എം പി, സ്മിത ജോസഫ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിന് ഉള്ളത്.

insight4