Thursday 13 June 2019 07:04 PM IST : By സ്വന്തം ലേഖകൻ

സിരകളിൽ പടരുന്ന ക്രിക്കറ്റ് ആവേശം! ടെക്കികളുടെ ‘ലെറ്റ്സ് ക്രിക്കറ്റ് മച്ചാ’ വേറെ ലെവൽ; ഹിറ്റ് ഗാനം

cricket

ഇൻഫോപാർക്കിലെ സംഗീതാസ്വാദകരായ ടെക്കികളുടെ കൂട്ടായ്മയാണ് സംഗീതസഭ. ജോലിയുടെ ഭാരം കുറയ്ക്കാൻ കഫറ്റീരിയയിലെ ഫ്രീടൈമിൽ 5 പേരുമായി തുടങ്ങിയ ഈ കൂട്ടായ്മ 25 അംഗങ്ങളുള്ള സംഗീതസഭയായത് പെട്ടെന്നാണ്. ഇതിനോടകം 3 സംഗീത ആൽബങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ആദ്യ ആൽബം സൗഹൃദത്തെ വിഷയമാക്കിയും രണ്ടാമത്തെത് ഫുട്ബോൾ പാട്ടായ ‘ഒല്ലേ ഒല്ലേ ഓ’യും മൂന്നാമത്തെത് ‘പൊൻകതിരോണം’ എന്ന ഓണപ്പാട്ടുമായിരുന്നു.

ഇപ്പോഴിതാ സംഗീത സഭയുടെ നാലാമത്തെ പാട്ടായ ‘ലെറ്റ്സ് ക്രിക്കറ്റ് മച്ചാ’ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്നു. ലോകം, ലോകക്കപ്പ് ക്രിക്കറ്റിന്റെ ലഹരിയിൽ മുങ്ങുമ്പോൾ, ആശയത്തിലും അവതരണത്തിലും വേറിട്ടു നിൽക്കുന്ന ‘ലെറ്റ്സ് ക്രിക്കറ്റ് മച്ചാ’ തമിഴിൽ ആണ് ഒരുക്കിയിരിക്കുന്നത്.

‘ക്രിക്കറ്റിൽ വാതുവെപ്പിന് സ്ഥാനമില്ല, വാതുവെപ്പുകാർക്ക് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും സ്ഥാനമില്ല’ എന്ന ശക്തമായ സന്ദേശം ആണ് ഇവർ പാട്ടിലൂടെ പകരുന്നത്.