ADVERTISEMENT

52.8 ഇഞ്ച് നീളം. സെന്റിമീറ്റ്ർ കണക്കിൽ പറഞ്ഞാൽ 134 . പൊക്കം തീരെ കുറഞ്ഞു പോയല്ലോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. ഇത് ഒരാളുടെ കാലിന്റെ മാത്രം നീളമാണ്. ചിക്കാഗോയിൽ താമസമാക്കിയ മംഗോളിയക്കാരി റൻസെൻകോർലോ റെൻ ബഡാണ് കക്ഷി. ആറടി ഒൻപത് ഇഞ്ച് നീളമുള്ള ഈ ഇരുപത്തൊൻപതുകാരിയുടേതാണ് രസകരമായ ‘കാൽ’ വിശേഷം

ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലുകളുടെ ഉടമയാണെന്ന് വിശ്വസിക്കുന്ന റൻസെൻകോർലോയുടെ വീട്ടിലെ കഥയും വ്യത്യസ്തമല്ല. അച്ഛൻ ആറ‍ടി പത്ത് ഇഞ്ചുകാരനും അമ്മ ആറടി ഒരിഞ്ചുകാരിയുമാണ്. എന്നാൽ കാലിന്റെ നീളം കൂടിയതിൽ അത്ര ബോതേർഡായ ആളൊന്നുമല്ല റൻസെൻകോർലോ. ചെറിയ ഷോർട്സും വലിയ ഹീലുള്ള ചെറുപ്പും ഇട്ട് കാലിന്റെ സൗന്ദര്യം പുറത്ത് കാട്ടി നടക്കാനിഷ്മുള്ളയാളാണ്.

ADVERTISEMENT

കാര്യങ്ങളൊക്കെ സ്മൂത്താണെങ്കിലും റൻസെൻകോർലോ യെ ബുദ്ധിമുട്ടിക്കുന്ന ഒരു വസ്തുവുണ്ട്, വാതിൽപടികൾ. എത്ര നോക്കിയാലും സുഖമമായി നടക്കാൻ സാധിക്കുന്ന വാതിൽപടികൾ കണ്ടുകിട്ടുകയിട്ടില്ലെന്നാണ് റൻസെൻകോർലോയുടെ വാദം. അതുകൊണ്ട് തന്നെ വാതിൽപടികളിൽ തലചെന്നിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. അതുപോലെ മനോഹരങ്ങളായ വസ്ത്രങ്ങൾ തിരഞ്ഞെതുക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഒരുപാട് അലട്ടാറുണ്ടെന്ന് റൻസെൻകോർലോ തുറന്നു പറയുന്നു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT