Thursday 08 February 2018 02:14 PM IST : By സ്വന്തം ലേഖകൻ

‘അവൾ ചിരിച്ചാൽ എന്റെ സാറേ...’ക്രിക്കറ്റ് പ്രേമികളായ യുവാക്കളെല്ലാം ഈ ചിരിക്ക് പിന്നാലെ

smriti2

ക്രിക്കറ്റ് ആരാധകരായ യുവാക്കളെല്ലാം ഇപ്പോൾ പറയുന്നു ്‘സ്മൃതി മന്ദാന, അവൾ ക്രീസിൽ വിജയിക്കുന്ന നിമിഷം ആ ഹെൽമെറ്റ് ഊരി ഒരു ചിരിചിരിക്കും, അവൾ ക്രീസിൽ നിന്ന് ചിരിച്ചാൽ എന്റെ സാറേ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല.’ ഐസിസി വനിതാ ക്രിക്കറ്റ് മത്സരത്തിലെ താരമാണ് സ്മൃതി മന്ദാര. ഐസിസി വിമൻസ് വേൾഡ്കപ്പിന്റെ നട്ടെല്ലാണ് ഇന്നീ ചിരി. ഒരു ചിരി കൊണ്ട് മാത്രമല്ല സൂപ്പർ പെർഫോമൻസ് കൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ ക്രഷായി മാറിയിരിക്കുകയാണ് സ്മൃതി.

smriti1

മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ കഥ പറഞ്ഞ ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിലെ ദിഷ പഠാണിയുമായി പലരും സാമ്യം പറഞ്ഞും സോഷ്യൽമീഡിയയിൽ സ്മൃതിയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ട്വിറ്ററിൽ നൂറുകണക്കിന് യുവാക്കളാണ് സ്മൃതിയോടുള്ള ക്രഷ് വ്യക്തമാക്കി പോസ്റ്റുകൾ ഇടുന്നത്. സ്മൃതിയോട് പ്രണയമാണെന്ന് പറഞ്ഞും നിരവധി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് ഫാമിലിയായിരുന്നു 20കാരിയായ സ്മൃതിക്ക് പ്രോത്സാഹനം നൽകിയത്. അച്ഛനും സഹോദരനും ജില്ലാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായിരുന്നു. ക്രിക്കറ്റ് കണ്ടും കളിച്ചും വളര്‍ന്ന ബാല്യമായിരുന്നു സ്മൃതിയുടേത്.ഒമ്പതാം വയസ്സില്‍ മഹാരാഷ്ട്ര അണ്ടര്‍-15 ടീമിലെത്തിയ സ്മൃതി 11-ാം വയസ്സില്‍ അണ്ടര്‍-19 ടീമംഗമായി. 2013ല്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയ സ്മൃതി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി.

അണ്ടര്‍-19 ടൂര്‍ണമെന്റില്‍ 150 പന്തില്‍ നിന്ന് 224 റണ്‍സാണ് അവള്‍ അടിച്ചെടുത്തത്. അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. 2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2016 ഐ.സി.സി വനിതാ ടീമിലെ ഏക ഇന്ത്യന്‍ താരമായ സ്മൃതിയാണ് ബിഗ് ബാഷ് ലീഗില്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം. ബോളിവുഡിലെ സുന്ദരിമാര്‍ക്കും പാക് വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്കും അഴകിന്റെ കാര്യത്തില്‍ സ്മൃതിയെ പിന്നിലാക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ മാസം 18 നാണ് സ്മൃതിയുടെ 21 ാം പിറന്നാൾ.