Tuesday 08 January 2019 04:36 PM IST : By സ്വന്തം ലേഖകൻ

‘മലയാളി ടാ...’; മലയാളക്കരയുടെ അഭിമാനം വാനോളം; റാപ് സംഗീതവുമായി യുവാക്കൾ

rap

മലയാളിയുടെ യശസ്സിനും അഭിമാനത്തിനും റാപ് സംഗീതത്തിലൂടെ പുതുഭാവം പകർന്നു നൽകുകയാണ് ഒരു കൂട്ടം യുവാക്കൾ. തിരുമാലി മലയാളി ഡാ എന്ന ഒഫീഷ്യൽ മ്യൂസിക്ക് വിഡിയോയിലൂടെയാണ് ഈ വേറിട്ട പരീക്ഷണം.

ഏത് പ്രതിസന്ധിയിലും ഉലയാത്ത മലയാളിയുടെ നിശ്ചയദാർഢ്യവും മതസൗഹാർദ്ദവുമെല്ലാം പാട്ടിന്റെ വരികളിൽ വിഷയമാകുന്നുണ്ട്. തിരുമാലിയാണ് ഗാനത്തിന് വരികളെഴുതി സംഗീതം പകർന്നു നൽകിയിരിക്കുന്നത്. അക്കീരനാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനം സോഷ്യൽമീഡിയയിലടക്കം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.