അച്ഛനും അമ്മയ്ക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വൃദ്ധി വിശാൽ; വിഡിയോ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
മലയാളി മനസ്സിൽ ഇടംനേടിയ കൊച്ചുസുന്ദരിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കുമൊപ്പം വൃദ്ധിയുടെ തകർപ്പൻ ഡാൻസ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഡാൻസ് റീൽ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വൃദ്ധിയ്ക്കൊപ്പം അച്ഛൻ വിശാൽ കണ്ണനും അമ്മ ഗായത്രിയും ചുവടുവയ്ക്കുന്നുണ്ട്. വൃദ്ധിക്കുട്ടി ഡബിൾ റോളിലാണ് വിഡിയോയിൽ എത്തുന്നത്. ക്യൂട്ട് വിഡിയോ കാണാം;