ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ തീരുമാനിച്ചോ? പോളിസി എടുക്കും മുൻപ് ഈ 6 കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം Understanding Health Insurance Policies
Mail This Article
ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ തീരുമാനിച്ചു. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ചികിത്സയ്ക്കു പണം കണ്ടെത്താന്‍ രാജ്യത്തു ലഭ്യമായ ഏറ്റവും ലളിതമായ വഴിയാണു മെഡിക്ലെയിം ഇ ന്‍ഷുറന്‍സ് പോളിസികള്‍. കവറേജ് തുകയുടെ പരിധിക്കുള്ളില്‍ ചികിത്സയ്ക്കു വേണ്ടിവരുന്ന തുക നിബന്ധനകള്‍ക്കു വിധേയമായി ലഭ്യമാക്കുന്ന പോളിസികളാണു മെഡിക്ലെയിം പോളിസികളും ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസികളും. അതുകൊണ്ടു തന്നെ ഒരു പോളിസി എടുക്കും മുൻപ് അതേക്കുറിച്ച് ധാരണയുണ്ടാക്കാം.
ശ്രദ്ധയോടെ 6 കാര്യങ്ങൾ
1. പോളിസി അറിയുക– ചികിത്സാ ചെലവിനു കവറേജ് ന ല്‍കുന്ന രണ്ടു തരം പോളിസികളുണ്ട്– മെഡിക്ലെയിം പോളി സികളും ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസിയും. ചികിത്സാ ചെലവിനുള്ള പണം രണ്ട് പോളിസികളും നല്‍കുന്നുണ്ട് എങ്കിലും കവറേജിൽ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.
ഹോസ്പിറ്റലൈസേഷന്‍ െചലവുകളാണ് മെഡിക്ലെയിം പോളിസികളില്‍ കവര്‍ ചെയ്യപ്പെടുന്നതെങ്കില്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസികള്‍ ചികിത്സയ്ക്കു പുറമെയുള്ള ചെലവുകളും കവര്‍ ചെയ്യപ്പെടും. മെഡിക്ലെയിം പോളിസികളില്‍ പ്രീമിയം കുറവും ഹെല്‍ത് ഇന്‍ഷുറന്‍സില്‍ താരതമ്യേന കൂടുതലും ആയിരിക്കും.
2. ഒാർക്കുക പഴയ നിയന്ത്രണങ്ങൾ മാറി– മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരാനുള്ള പ്രായം 65 വയസ്സു വരെ ആയിരുന്നു. ഇപ്പോഴതു മാറ്റി. ഏതു പ്രായത്തിലുള്ളവര്‍ക്കും പോളിസി നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. കാന്‍സര്‍, വൃക്കരോഗങ്ങള്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇപ്പോള്‍ മെഡിക്ലെയിം പോളിസിയില്‍ ചേരാം. നേരത്തെ ഇത്തരക്കാര്‍ക്ക് പോളിസി നല്‍കാന്‍ കമ്പനികള്‍ വിസമ്മതിക്കുമായിരുന്നു. ഇപ്പോൾ ആ നിയന്ത്രണങ്ങളില്ല.
3. ഏതിനൊക്കെ കവറേജ് എന്നു ശ്രദ്ധിക്കുക– ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടാല്‍ താമസിക്കുന്ന ആശുപത്രി മുറിയുടെ വാടക, നഴ്‌സിങ് ചെലവുകള്‍, ചികിത്സയ്ക്കായി സര്‍ജന്‍, അനസ്തെറ്റിസ്റ്റ്, ഫിസിഷന്‍, കണ്‍സ ൽറ്റന്റ്, സ്പെഷലിസ്റ്റ് എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ അവര്‍ക്കുള്ള ഫീസ്, അനസ്തീസിയ, സ ര്‍ജിക്കല്‍ ഉപകരണങ്ങൾ, രക്തം സ്വീകരണം, ഓക്‌സിജന്‍, ഡയഗ്‌നോസ്റ്റിക് മെറ്റീരിയല്‍സ്, എക്‌സ്റേ, ഡയാലിസിസ്, മരുന്നുകള്‍, കീമോ തെറപി, റേഡിയോ തെറപി, പേസ്‌മേക്കര്‍, കൃത്രിമ അവയവങ്ങള്‍ക്കുള്ള ചെലവുകള്‍ മുതലായവയ്ക്കു കവറേജ് ലഭിക്കും.
4. എന്താണ് ഫാമിലി ഫ്ളോട്ടർ പോളിസി– മെഡിക്ലെയിം പോളിസി വ്യക്തിക്കു മാത്രമായി എടുക്കാം. കുടുംബാംഗങ്ങളെ എല്ലാം ഉള്‍പ്പെടുത്തിയും എടുക്കാം. വ്യക്തിയുടെ പേരില്‍ സിംഗിൾ പോളിസി ആണ് എടുക്കുന്നതെങ്കില്‍ ആ വ്യക്തിയുടെ ചികിത്സയ്ക്കു മാത്രമേ കവറേജ് ലഭിക്കൂ. എന്നാല്‍ കുടുംബത്തെയും ഉള്‍പ്പെടുത്തിയുള്ള പോളിസി ആണെങ്കില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും കവറേജ് ലഭിക്കും. ഇത്തരത്തില്‍ കുടുംബത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തി രൂപകൽപന ചെയ്തിരിക്കുന്ന പോളിസിയാണു ഫാമിലി ഫ്‌ളോട്ടര്‍ പോളിസി. ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയുടെ കവറേജ് തുക കുടുംബത്തിലെ എല്ലാവര്‍ക്കും വീതിച്ചു ലഭിക്കും. അല്ലെങ്കില്‍ ഒരംഗത്തിനു മാത്രമായും ലഭിക്കും. ഇക്കാര്യം പോളിസി ഉടമയ്ക്കു തീരുമാനിക്കാം.
5. പ്രീമിയം കുറയ്ക്കാനുള്ള എളുപ്പവഴി- കഴിയുന്നത്ര നേരത്തെ പോളിസിയില്‍ ചേരുക. കുറഞ്ഞ പ്രായമുള്ളപ്പോള്‍ ചേര്‍ന്നാല്‍ അസുഖങ്ങളും കുറവായിരിക്കും. ആരോഗ്യനിലയും തൃപ്തികരമായിരിക്കും. പ്രീമിയവും കുറയും നോ ക്ലെയിം ബോണസും ലഭിക്കും.
6. പോളിസി മാറ്റാം– നിലവിലെ പോളിസിയിലോ ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനത്തിലോ തൃപ്തിയില്ല എങ്കില്‍ ആനൂകൂല്യങ്ങളൊന്നും നഷ്ടപ്പെടുത്താതെ തന്നെ മറ്റൊരു പോളിസിയിലേക്കോ മറ്റൊരു കമ്പനിയുടെ പോളിസിയിലേക്കോ മാറ്റാം. പോളിസി പുതുക്കുന്ന സമയത്താണു ഇതു സാധ്യമാകുക.
വിവരങ്ങൾക്ക് കടപ്പാട്:
കെ.കെ.ജയകുമാർ, പഴ്സനൽ ഫിനാൻസ് അസിസ്റ്റന്റ്
എൻറർപ്രനർഷിപ് മെന്റർ