ADVERTISEMENT

‍ഫോണിനും കാറിനും ബൈക്കിനും വീടിനുമൊക്കെ നിങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടാകും. വില നൽകി വാങ്ങുന്നതൊക്കെ സുരക്ഷിതമാക്കുമ്പോൾ വിലമതിക്കാനാകാത്ത സ്വന്തം ജീവനും കുടുംബത്തിന്റെ ഭാവിയും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമല്ലേ?

ടേം ഇൻഷുറൻസിനെ മരണവുമായി കൂട്ടിക്കെട്ടേണ്ടതില്ല. നമുക്കുശേഷവും മുന്നോട്ടു പോകുന്ന, പോകേണ്ട ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന വസ്തുതയാണ് ഇൻഷുറൻസ് പരിരക്ഷ.

ADVERTISEMENT

എന്താണ് ടേം ഇൻഷുറൻസ്?

ഒരു വ്യക്തിയുടെ സാമ്പത്തിക യാത്രയിൽ ലൈഫ് ഇൻഷുറൻസുകൾ വളരെ പ്രധാനമാണ്. ലൈഫ് ഇൻഷുറൻസുകളിൽ ടേം ഇൻഷുറൻസ് വളരെയേറെ പ്രാധാന്യമർഹിക്കുന്നു. ഇത് ഒരിക്കലുമൊരു നിക്ഷേപമല്ല, മറിച്ച് സുരക്ഷിതത്വമാണ് എന്നു മനസ്സിലാക്കണം. ‌

ADVERTISEMENT

ഇൻഷുറൻസ് എടുക്കുന്ന വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കുമെന്നതാണ് പ്രത്യേകത. ഒരു വ്യക്തിയുടെ സാമ്പത്തിക ചുമതലകളും ഉത്തരവാദിത്തങ്ങളും കണക്കിലെടുത്തുവേണം ഇൻഷുറൻസ് തുക കണക്കിലാക്കാൻ.

ടേം ഇൻഷുറൻസിന് മെച്യൂരിറ്റി നേട്ടങ്ങളില്ലെന്നു പറയുന്നവർ ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. ടേം ഇൻഷുറൻസിന്റെ ലക്ഷ്യം റിട്ടേണല്ല, മറിച്ച് സുരക്ഷയാണ്.

ADVERTISEMENT

ഉത്തരവാദിത്തങ്ങൾ ഭാരമാകാതിരിക്കാൻ

വാടക, ഹോം ലോൺ, കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ചികിത്സ, വീട്ടുചെലവ്, നീളുന്ന ഇഎംഐ പട്ടിക തുടങ്ങി നേരത്തേ ആരംഭിക്കുന്ന ഉത്തരവാദിത്തങ്ങൾ പുതുതലമുറയ്ക്ക് അധികമായിരിക്കും. മാത്രമല്ല, ചെറിയ പ്രായത്തിൽ ഇൻഷുറൻസ് പ്രീമിയവും കുറവായിരിക്കും.

ഉദാഹരണത്തിന്, 25 വയസ്സുള്ള ഒരു വ്യക്തി ഒരു കോടി രൂപയുടെ ടേം ഇൻഷുറൻസ് എടുക്കുന്നുവെന്നു കരുതുക. ഇയാൾ പ്രതിവർഷം പ്രീമിയമായി അടയ്ക്കേണ്ടി വരുക 10,000 രൂപയിൽ താഴെയായിരിക്കും.

അതേസമയം 50 വയസ്സിനു മുകളിലുള്ള ഒരാൾ ഒരു കോടിയുടെ ഇൻഷുറൻസ് കവറേജ് എടുക്കുമ്പോൾ 70,000 രൂപ വരെ പ്രീമിയം അടയ്ക്കേണ്ടി വരും. അയാളുടെ പ്രായം ആരോഗ്യസ്ഥിതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രീമിയത്തിൽ വ്യത്യാസം വന്നേക്കാം. ചെറുപ്പക്കാരെ സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന ആരോഗ്യ സംബന്ധമായ നിബന്ധനകൾ ലഘുവായിരിക്കും.

ടേം ഇൻഷുറൻസ് ആർക്കൊക്കെ?

ടേം ഇൻഷുറൻസിനെ ഭയത്തോടെയല്ലാതെ ഉത്തരവാദിത്തമായി കാണാം. പൂർണമായും നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ നിർബന്ധമായും ടേം ഇൻഷുറൻസ് എടുക്കുക.

പുതുതായി സമ്പാദിക്കാൻ തുടങ്ങുന്നവർ, വിവാഹിതർ, ചെറിയ കുട്ടികളുള്ള മാതാപിതാക്കൾ, പ്രായമായ മാതാപിതാക്കൾക്ക് ആശ്രയമായ മക്കൾ തുടങ്ങിയവർ ടേം ഇൻഷുറൻസ് ഒഴിവാക്കുന്നത് ബുദ്ധിയല്ല. ലോണും മറ്റു ബാധ്യതകളും ഉള്ളവർക്കും ഇതു ബാധകമാണ്. നിർഭാഗ്യകരമായ എന്തെങ്കിലും ജീവിതത്തിൽ സംഭവിച്ചാലും വേണ്ടപ്പെട്ടവർ സാമ്പത്തികമായി വലയില്ല എന്ന ഉറപ്പാണ് ടേം ഇൻഷുറൻസുകൾ നമുക്കു തരുന്നത്.

തിരുത്താം ഈ തെറ്റിധാരണകൾ

ധാരണ: ചെറുപ്പമായതുകൊണ്ടും ആരോഗ്യവാനായതുകൊണ്ടും ഒന്നും സംഭവിക്കില്ല

യാഥാർഥ്യം: ജീവിതം സുരക്ഷിതവും ആരോഗ്യകരവുമായിരിക്കുമ്പോഴാണ് ഇൻഷുറൻസ് എടുക്കേണ്ടത്. പ്രശ്നങ്ങൾ ആരംഭിക്കുന്നതിനായി കാത്തിരിക്കേണ്ട.

ധാരണ: ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന ഇൻഷുറൻസ് തന്നെ ധാരാളം

യാഥാർഥ്യം: ജോലി അവസാനിക്കുന്നതിനൊപ്പം ഇൻഷുറൻസ് പരിരക്ഷയും അവസാനിക്കും

ധാരണ: റിട്ടേൺ ഇല്ലാത്തതുകൊണ്ട് ടേം ഇൻഷുറൻസ് നഷ്ടമാണ്

യാഥാർഥ്യം: കുടുംബത്തിന്റെ സുരക്ഷയാണ് ടേം ഇൻഷുറൻസ് നൽകുന്ന റിട്ടേൺസ്.

growrich-1-
ADVERTISEMENT