പുളിരസവും ഔഷധഗുണവും കൊണ്ട് സമ്പന്നം: വളമില്ലെങ്കിലും വളരും പുളിയാറില How to Grow Puliyarila in Your Home Garden
Mail This Article
വീട്ടുമുറ്റത്തോ ചട്ടികളിലോ നനവുള്ള സ്ഥലങ്ങളിലോ തനിയെ കിളിർക്കാറുള്ള ചെറിയ സസ്യം. പുളിരസവും ഔഷധഗുണവുമുള്ള ഈ ചെടിയുടെ പേരാണ് പുളിയാറില. Oxalis stricta എന്നാണു ശാസ്ത്രനാമം. ലെമൺ ക്ലോവർ എന്നും പേരുണ്ട്.
∙ ചട്ടികളിൽ വളർത്തുന്നതാണു നല്ലത്. വിത്തു പാകിയോ തൈകൾ ചെടിയിൽ നിന്ന് അടർത്തി മാറ്റിയോ നടാം. തുറസ്സായ സൂര്യപ്രകാശം ലഭിക്കുന്നിടത്തോ തണലിലോ വളർത്താം. എല്ലാത്തരം മണ്ണിലും വളരും. നേരിയ അമ്ലരസമുളള മണ്ണിൽ നന്നായി വളരും. നീർവാർച്ചയുള്ള മണ്ണിൽ ഈർപ്പം നിലനിർത്തുകയും ചെയ്യണം. വളം ഇട്ടില്ലെങ്കിലും വളരും. ഇ ടയ്ക്കു നേർപ്പിച്ച ചാണകസ്ലറി നൽകാം.
∙ ഇലകളും പൂക്കളും മിതമായ അളവിൽ പാചകത്തിന് ഉപയോഗിക്കാം. പച്ചയ്ക്കും പാകം ചെയ്തും കഴിക്കാനാകും. പാകം ചെയ്തു കഴിച്ചാൽ അമ്ലത കുറയുന്നതിനാൽ മയവും രുചിയും കൂടും.
∙വൈറ്റമിൻ സി, ബി, കെ, കാൽസ്യം, മഗ്‌നീഷ്യം, ഇരുമ്പ് മുതലായവ അടങ്ങിയിട്ടുണ്ട്. രക്താതിമർദം, മൂലക്കുരു, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ നല്ലതാണ്. നാട്ടുവൈദ്യത്തിൽ വാതം, പിത്തം, കഫം, പനി, ശരീരവേദന, കുടൽപുണ്ണ്, നീര്, ചർമരോഗങ്ങൾ ഇവയ്ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.
∙ പുളിയാറില ചേർത്തു മോരു കാച്ചുന്നതു വയറിളക്കം, വ യറുവേദന എന്നിവയ്ക്കു മരുന്നാണ്. പരിപ്പിനൊപ്പം ചേർത്തു കറി തയാറാക്കാം. ഇഡ്ഡലി, ദോശ മാവിൽ ചേർക്കാം. പുളിയാറിലയിൽ ഓക്സാലിക് അമ്ലം അടങ്ങിയതിനാൽ കിഡ്നി രോഗികൾ ഇവ ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾക്ക് കടപ്പാട്:
റോസ്മേരി ജോയ്സ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ,
കൃഷി വകുപ്പ്, എറണാകുളം