ADVERTISEMENT

മെയിൽ അക്കൗണ്ടു കൊണ്ടു തുറക്കാനാകാത്ത ഒരു കാര്യവും നമ്മുടെ ഫോണിലില്ല. ഏതു വെബ്സൈറ്റിൽ കയറിയാലും ഓപ്പൺ വിത് ഗൂഗിൾ കൊടുക്കുന്നതോടെ അവരുടെയെല്ലാം പ്രമോഷൻ മെയിലുകൾ ജിമെയിലിൽ വന്നു നിറയും. ഇതിൽ മുങ്ങി പ്രധാനപ്പെട്ട മെസേജുകൾ അറിയാതെ പോകുന്നതിനെ കുറിച്ചു ചിന്തിച്ചു നോക്കൂ. അതിനൊരു പരിഹാരമാണ് ഇക്കുറി.

ജിമെയിൽ കളറാക്കാം

ADVERTISEMENT

ജിമെയിലില്‍ വരുന്ന ഒട്ടനവധി മെയിലുകളില്‍ നമുക്കു വളരെ പ്രധാനപ്പെട്ടവ മാത്രം ഒരു പ്രത്യേക നിറത്തിൽ ഹൈലൈറ്റ് ചെയ്തു കാണണമെന്നു തോന്നാറില്ലേ. അതല്ലെങ്കില്‍ ഒരു പ്രത്യേക വാക്കുള്ള ഇമെയിലുകളെല്ലാം ഒറ്റ ക്ലിക്കില്‍ കാണണമെന്നുണ്ടോ. അതിനുള്ള വഴി ഇതാ.

ആദ്യം ഗൂഗിള്‍ ക്രോമില്‍ ജിമെയില്‍ ഓപ്പണാക്കുക. (മൊബൈലില്‍ ക്രോം ഓപ്പണാക്കുന്നവര്‍ മെനുവില്‍ ഡെസ്ക്ടോപ് സൈറ്റ് എന്നത് എനേബിളാക്കണം.) അപ്പോള്‍ കംപ്യൂട്ടറിലെ പോലെ ജിമെയിൽ ഓപ്പണായി വരും. ഇടതു വശത്തുള്ള ലേബല്‍ എന്ന ഭാഗത്തു പ്ലസ് ചിഹ്നം കാണാം. ഇത് അമര്‍ത്തുമ്പോൾ വരുന്ന കോളത്തില്‍ ഒരു പേരു നൽകുക. ആ ലേബലിന്റെ വലതുവശത്തെ ഡോട്ടുകളില്‍ അമര്‍ത്തിയ ശേഷം ഇഷ്ടമുള്ള ഒരു കളര്‍ സെലക്ട് ചെയ്ത് കൊടുക്കാം.

ADVERTISEMENT

ഇനി ഇമെയില്‍ ഓപ്പണാക്കി വലതു വശത്തുള്ള ഓ പ്ഷന്‍സില്‍ നിന്നും ഫില്‍റ്റര്‍ മെസേജ് ലൈക്ക് ദിസ് (Filter message like this) എന്നതു സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന കോളത്തില്‍ സബ്ജക്ട് (Subject) എന്നതിലോ ഹാസ് ദ് വേഡ്സ് (Has the words) എന്നതിലോ, നിങ്ങള്‍ക്ക് ഏതു വാക്കുള്ള ഇമെയില്‍ ആണോ ഒറ്റ ക്ലിക്കില്‍ കാണേണ്ടത്, ആ വാക്ക് അവിടെ നല്‍കുക. അതിനു ശേഷം ക്രിയേറ്റ് ഫില്‍റ്റര്‍ (Create filter) എന്നത് അമര്‍ത്തി അപ്ലൈ ദ് ലേബല്‍ (Apply the label) എന്നു ടിക് ഇടുക.

ആ ലേബല്‍ സെലക്ട് ചെയ്തു കൊടുത്തിട്ട് ഏറ്റവും താഴെ ഓള്‍സൊ അപ്ലൈ (Also apply) എന്നതും ടിക്കിട്ട് ക്രിയേറ്റ് ഫില്‍റ്റര്‍ അമര്‍ത്തിയാല്‍ ആ വാക്കുള്ള എല്ലാ ഇമെയിലിനൊപ്പവും ഹൈലൈറ്റ് കളറും ഈ ലേബലും കാണാം. ഇടതു വശത്ത് ആ ലേബലില്‍ അമര്‍ത്തിയാല്‍ ആ മെസ്സേജുകള്‍ മാത്രമായും കാണാം. ഇനി വരുന്ന അത്തരം വാക്കുള്ള മെയിലുകളും ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്യപ്പെടും.

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയവിദഗ്ധൻ

English Summary:

Gmail organization is now easier than ever. Learn how to highlight important emails and filter them using color codes and labels for better email productivity.

ADVERTISEMENT