‘തൊലി ചുവന്നു തടിക്കുകയും ചൊറിച്ചിലും..’; അറിയാം പൂച്ചകളിലുണ്ടാകുന്ന അലർജിയും അവയുടെ ലക്ഷണങ്ങളും Understanding Cat Allergies
Mail This Article
പൂച്ചകളിലെ പ്രധാന രോഗമായി കണക്കാക്കാവുന്ന ഒന്നാണ് അലർജി കൊണ്ടുള്ള വിവിധ തരം ആരോഗ്യപ്രശ്നങ്ങൾ. കുടുംബാംഗങ്ങളോടു തൊട്ടുരുമ്മി വീടിനകത്തു വളർത്തുന്ന ഓമനമൃഗമായതുകൊണ്ടു തന്നെ ലക്ഷണങ്ങള്‍ കണ്ടാൽ ചികിത്സ ഒട്ടും വൈകരുത്.
∙ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ചുറ്റുപാടിനോട് അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി കൊണ്ടുള്ള രോഗങ്ങൾ സംഭവിക്കുന്നത്.
∙ വീടിനകത്തെയോ അന്തരീക്ഷത്തിലെയോ പൊടി, കാലാവസ്ഥ വ്യതിയാനം, പൂപ്പൽ, പൂമ്പൊടി, മാംസ വിഭവങ്ങൾ, നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനികൾ, സോപ്പ്, ഷാംപൂ തുടങ്ങി നിരവധി പദാർഥങ്ങൾ അലർജിയുണ്ടാക്കാം.
∙ അലർജിയുടെ ലക്ഷണം പലതാണ്. മനുഷ്യരിലേതു പോലെ ശ്വാസതടസ്സവും ആസ്മയുമാണു മിക്ക പൂച്ചകളിലും കാണുക.
∙ ചില പൂച്ചകളില്‍ തൊലി ചുവന്നു തടിക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. മറ്റു ചിലതിൽ വയറിളക്കമായിരിക്കും ലക്ഷണം.
∙ അലർജിയുടെ കൃത്യമായ കാരണവും സമയവും കണ്ടെത്തലാണു ചികിത്സയിൽ ഏറ്റവും ഉ പകാരപ്പെടുന്ന ഘടകം.
∙ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ അതുണ്ടായ സാഹചര്യം വിശദീകരിച്ചു ഡോക്ടറോടു പറയണം. കൃത്യമായ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനാകും. അലർജിയുണ്ടായ സാഹചര്യം ഭാവിയില്‍ ഒഴിവാക്കുക.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ്. കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ