ചെറുപ്പം നിലനിർത്താൻ തഴുതാമ; എളുപ്പത്തിൽ പരിപാലിക്കാം, ഔഷധ ഗുണങ്ങളും ഏറെ...
Mail This Article
സംസ്കൃതത്തിൽ പുനർനവ എന്നാണു തഴുതാമയുടെ പേര്. ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവു തഴുതാമയ്ക്കുണ്ട്. ഇലകളും തണ്ടും പച്ചക്കറിയായും ചെടിയുടെ എല്ലാ ഭാഗങ്ങളും നിരവധി ആയുർവേദ ഔഷധനിർമാണത്തിനും ഉപയോഗിക്കുന്നു. വളർത്താനും വളരെ എളുപ്പം.
∙നിലത്തു പടർന്നു വളരുന്ന ഈ ചെടി രണ്ടു തരമുണ്ട്. നേരിയ ചുവന്ന ഇനമാണ് കൂടുതൽ നല്ലത്. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും ഭാഗിക തണലിലും നന്നായി വളരും.
∙ടെറസ്സിൽ ചട്ടികളിലും തൂക്കുചട്ടിയിലും നടാം. വിത്തുകൾ വഴിയും തണ്ടുകൾ മുറിച്ചു നട്ടുമാണു പുതിയ തൈ ഉ ൽപാദിപ്പിക്കേണ്ടത്.
∙നിലം നന്നായി കിളച്ചൊരുക്കി കളകൾ നീക്കം ചെയ്തു ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചേർക്കണം. നന്നായി നനയ്ക്കണം. ഒരാഴ്ച കഴിഞ്ഞു തണ്ടുകൾ ( വേരു പിടിപ്പിച്ചത് ) 45 സെ. മീ. അകലത്തിൽ നടാം. ഒരാഴ്ച തണൽ നൽകണം. കൂടുതൽ വിളവ് ലഭിക്കാൻ മാസത്തിലൊരിക്കൽ മണ്ണിര കംപോസ്റ്റ് അല്ലെങ്കിൽ സമ്പുഷ്ടീകരിച്ച ചാണകം ചേർക്കാം.
∙ഇലകൾ അരിഞ്ഞിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ രക്തയോട്ടം വർധിക്കും. െചറുപ്പം നിലനിർത്താൻ ഉപകരിക്കും. ദോശയിലും ചപ്പാത്തിയിലും ഇഡ്ഡ്‌ലിയിലും ഇലകൾ അ രിഞ്ഞു ചേർക്കാം. തോരൻ വച്ചും മറ്റ് ഇലക്കറികൾക്കൊപ്പവും ഉപയോഗിക്കാം. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനു നല്ലതാണ്. കാഴ്ച ശക്തി വർധിക്കാൻ സഹായകരമാണ്.
കടപ്പാട്- റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം