ADVERTISEMENT

ഒട്ടുമിക്ക വീടുകളിലും കാണും അലമാരയിലോ ഷെൽഫിലോ ഷൂറോക്കിലോ ഒക്കെയായി ഉപയോഗിക്കാനാവാത്ത പഴയ സോക്സുകൾ.. കൂട്ടത്തിലൊന്ന് കളഞ്ഞു പോയിട്ട് ഒറ്റയ്ക്കായത്, കുട്ടികൾ മുതിർന്നപ്പോൾ പാകമാകാത്തത്, ഇട്ടും അലക്കിയും പഴകിയത് അങ്ങനെ കുറേയേറെ സോക്സുകൾ . എന്തു ചെയ്യണമെന്നറിയാതിരിക്കുന്ന ഈ സോക്സിനൊക്കെ പുതുജീവൻ പകർന്നാലോ? അതിനു പല വഴികളുണ്ട്:

ADVERTISEMENT

∙ പിന്നുകൾ സൂക്ഷിക്കാനുള്ള ഇടം.

പഴയ സോക്സ് എടുത്ത് അതിലേക്ക് അൽപം പഞ്ഞി കുത്തി നിറയ്ക്കുക. എന്നിട്ട് അതിന്റെ വായ ഭാഗം നന്നായി തുന്നി വയ്ക്കാം. നന്നായി ഡിസൈൻ ചെയ്യാൻ സാധിക്കുന്നവർക്ക് ഇതിലേക്ക് തലങ്ങും വിലങ്ങുമൊക്കെ നൂലുകൾ അങ്ങോട്ടുമിങ്ങോട്ടും പായിച്ച് ഇവ പല ആകൃതിയിലാക്കാം.. ശേഷം അലക്ഷ്യമായി വീട്ടിൽ അങ്ങിങ്ങായി കിടക്കുന്ന പിന്നുകളും മുട്ടുസൂചിയുമൊക്കെ അതിൽ കുത്തി വയ്ക്കാം.

ADVERTISEMENT

∙ വൃത്തിയാക്കലിന് കൂട്ട്: പഴയ സോക്സ് കൈയിലിട്ടിട്ട് ഫാനും, കർട്ടൻ ബ്ലൈന്റുകളും ടീവിയും കിച്ചൺ കൗണ്ടറും ഒക്കെ തുടയ്ക്കാം. 

∙ ചെരുപ്പു വൃത്തിയാക്കാം: പോളിഷ് ചെയ്യാനുള്ള ബ്രഷോ സ്പോഞ്ചോ നഷ്ടപ്പെട്ട് പോയാൽ പകരം ഷൂസൂം ചെരുപ്പും ഒക്കെ പോളിഷ് ചെയ്യാൻ പഴയ സോക്സ് ഉപയോഗിക്കാം.

ADVERTISEMENT

∙ ഡോർ സ്റ്റോപ്പേഴ്സ്: പഴയ സോക്സിനകത്ത് അരിയോ പഴയ തുണിയോ ഒക്കെ നിറച്ച് തുന്നിക്കെട്ടി അത് കതകിനും ഭിത്തിക്കും ഇടയ്ക്കായി വയ്ക്കാം. കതക് ശക്തിയിൽ വന്നിടിച്ച് ഭിത്തിയിലുണ്ടാകുന്ന കേടുപാടുകൾക്ക് വരാതെ തടയാം. 

∙ ചൂടു കപ്പ് ഹോൾഡർ: സോക്സിനെ രണ്ടായി മുറിച്ചിട്ട് ഒരോ ഭാഗവും ഗ്ലാസിലോ കപ്പിലോ കയറ്റിയിട്ട് അതിൽ ചൂടു ചായയോ കാപ്പിയോ പാലോ ഒക്കെ ഒഴിച്ചു കുടിക്കാം. കൈപൊള്ളാതെ ഇനി കപ്പ് പിടിക്കാം.

∙ ആന്റി സ്ക്രാച്ച് യൂണിറ്റ്സ്: സോക്സിന്റെ താഴത്തെ ഭാഗം മുറിച്ചിട്ട് മോശയുടേയോ ടീപ്പോയുടേയോ ഫ്രിഡ്ജിന്റയോ സോഫയുടേയൊ കാലിൽ ഇടാം. അവ നീക്കുമ്പോൾ തറയിൽ ഉരഞ്ഞുണ്ടാകുന്ന പാടുകൾ അകറ്റാം.

∙ ചൂടു/തണുപ്പ് പാക്ക്: പഴയ സോക്സിൽ ഒരു പിടി അരിയിട്ട് അതിന്റെ വായ് ഭാഗം കെട്ടി വയ്ക്കാം. ഇത് വേദനയോ ഉളുക്കോ ഒക്കെ വരുമ്പോൾ ഹോട്ട് പാക്കോ കോൾഡ് പാക്കോ ആയി ഉപയോഗിക്കാം.. ചൂടു വേണമെങ്കിൽ അവനിൽ വച്ച് ചെറുതായി ചൂടാക്കാം.. കോൾഡ് പാക്ക് വേണ്ടപ്പോൾ ഒരു കവറിൽ പൊതിഞ്ഞ് ഫ്രീസറിൽ വച്ചെടുക്കാം.. എന്നിട്ടത് വേദനയുള്ള ഭാഗത്തു വയ്ക്കാം.

∙ വളർത്തു മൃഗങ്ങൾക്കുള്ള കളിപ്പാട്ടം: പഴയൊരു നീളൻ സോക്സിലേക്ക് ചെറിയ സോക്സുകൾ ചുരുട്ടി മടക്കി വയ്ക്കാം. എന്നിട്ട് അവിടൊരു കെട്ടിട്ട് അതിനു മുകളിലേക്ക് അടുത്ത മടക്കിയ സോക്സോ തുണിയോ വയ്ക്കാം. പിന്നെയും കെട്ടാം. ഇങ്ങനെ അറ്റം വരെ ചെയ്ത് വീട്ടിലെ അരുമ മൃഗങ്ങൾക്ക് ഒരു ചിലവും ഇല്ലാതൊരു പുതിയ കളിപ്പാട്ടമൊരുക്കാം..

∙ കുട്ടികൾക്കൊരു പാവ: സോക്സിന്റെ അടി വശം വെട്ടി അതിനകത്ത് പഞ്ഞിയോ സ്പോഞ്ചോ കിലുങ്ങുന്ന ചെറു മണികളോ നിറയ്ക്കാം. എന്നിട്ട് തുന്നിയെടുക്കാം.. ഇതിന് കളിപ്പാട്ടക്കണ്ണുകളുൾ പിടിപ്പിച്ചോ വരച്ചോ ഒക്കെ സുന്തരമാക്കാം. റിബണുകൾ കെട്ടിയും സോക്സിന്റെ മറ്റൊരു കഷ്ണം അതിൽ പിടിപ്പിച്ച് തൊപ്പിയും ഒക്കെ വച്ച് കളിപ്പാട്ടം മനോഹരമാക്കാം.

∙ യാത്രയിൽ കൂട്ടാകുന്ന സ്റ്റോറേജ്: യാത്രാ വേളയിൽ കുപ്പികളും മറ്റും കൊണ്ടു പോകുമ്പോൾ തമ്മിലുരസി പൊട്ടാതിരിക്കാൻ അതിനു മുകളിൽ സോക്സിട്ട് വയ്ക്കാം... പൊട്ടാതിരിക്കും. 

മാല, വള, കമ്മൽ പോലുള്ളവ സോക്സിലേക്ക് ഇട്ട് കെട്ടി വയ്ക്കാം. അവ ബാഗിൽ അലക്ഷ്യമായി കിടന്ന് നഷ്ടപ്പെട്ട് പോകുന്നതും ഒഴിവാക്കാം.

നിങ്ങൾ പഴയ സോക്സുകൾ പുനരുപയോഗിക്കാറുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയെന്ന് കമന്റു ചെയ്യൂ...

ADVERTISEMENT