ADVERTISEMENT

താമരയും ആമ്പലും ഭംഗി വിടർത്തുന്ന പൂന്തോട്ടമൊരുക്കിയാലോ? ഇതിനു വേണ്ടി കുളമോ പ്രത്യേക ജലാശയമോ ഒരുക്കേണ്ടതില്ല.  ഒരടി വലുപ്പമുള്ള ചട്ടിയോ  ചെറുതും വലുതുമായ സംഭരണിയോ മതി. താമരയുടെയും ആമ്പലിന്റെയും പുതു ഇനങ്ങൾ വളർത്തുന്ന വിധമറിയാം.

കീടബാധ ചെറുക്കും പരിചരണം 

ADVERTISEMENT

∙ കുറഞ്ഞത് ഒരടി ആഴത്തിൽ വെള്ളം നിറയ്ക്കാവുന്ന സംഭരണിയുണ്ടെങ്കിൽ താമരയും ആമ്പലും വളർത്താം. രണ്ടടിയാണു കൂടിയ ആഴം. വലിയ ജലാശയം മുഴുവൻ മണ്ണു നിറച്ചു ചെടി നടേണ്ടതില്ല. പകരം ചട്ടിയിൽ നട്ട ചെടി വെള്ളത്തിൽ ഇറക്കി വച്ചു വളർത്താം.  

∙ചട്ടിയുടെ ഏറ്റവും  അടിയിൽ രണ്ടിഞ്ചു കനത്തിൽ നന്നായി ഉണങ്ങിയ ചാണകപ്പൊടി നിരത്തുക.  തുടർന്നു കട്ടയും കല്ലും നീക്കിയ, മണ്ണിൽ ചാണകപ്പൊടി  കലർത്തിയ മിശ്രിതം നിറയ്ക്കണം. ഈ മിശ്രിതത്തിനു മുകളിൽ വളമൊന്നും ചേർക്കാത്ത മണ്ണു നിറയ്ക്കുക. ഈ മണ്ണിലാണു ചെടി നടേണ്ടത്. മിശ്രിതം നിറച്ച ശേഷം കുറഞ്ഞത് ഒരടിയെങ്കിലും വെള്ളം മുകൾഭാഗത്ത് ഉണ്ടാകണം.

ADVERTISEMENT

∙ രണ്ടു ഗ്രാം വീതം ബാസ്ഫോളിയാർ 19:19:19 രാസവളം വെവ്വേറെ രണ്ടു കടലാസു പൊതിയാക്കുക. ടബ്ബിൽ വളർത്തുന്ന ചെടിയുടെ  മിശ്രിതത്തിൽ ഈ പൊതി ഇറക്കി വച്ചു നൽകണം. ചെടി നന്നായി വളരാൻ ഉപകരിക്കും. വലിയ ജലസംഭരണിയിൽ കൂടുതൽ രാസവള പൊതി വേണ്ടിവരും. ഡിഎപിയും ചെടിക്കു വളമായി പ്രയോഗിക്കാം. ബാസ്ഫോളിയാർ 0 :40 :37 പൊതി രൂപത്തിൽ നൽകിയാൽ പുതു ഇനങ്ങൾ പൂവിടും.  

∙കടലപ്പിണ്ണാക്കു പോലുള്ള ജൈവവളം കഴിവതും ഒഴിവാക്കുക. ഇല്ലെങ്കിൽ വെള്ളം മോശമാകും. 

ADVERTISEMENT

∙ ചെറിയ ചട്ടിയിലും ബൗളിലും പരിപാലിക്കുന്ന ചെടി ക്ക് ഇടയ്ക്കിടെ വളം വേണ്ടിവരും. ഇല്ലെങ്കിൽ കുറച്ചുനാ ൾ കഴിയുമ്പോൾ പുതിയ ഇലകളും പൂക്കളും ഉണ്ടാകാതെ ചെടിയുടെ  വളർച്ച മുരടിക്കാം.

∙ നാല് - അഞ്ചു മണിക്കൂർ നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടത്തു പരിപാലിച്ചാൽ വെള്ളത്തിൽ വളരുന്ന ചെടികൾ നന്നായി പൂവിടും. ജലാശയത്തിന്റെ അടിത്തട്ടിലേക്കു സൂര്യപ്രകാശമെത്തണം. ഇതിനായി ഇലകളുടെ എണ്ണം നിയന്ത്രിക്കണം. ആരോഗ്യമുള്ള ആമ്പൽ ചെടിയിൽ ഒരു സമയം അഞ്ച് - ആറ് ഇലകൾ മാത്രം നിർത്തി മൂപ്പേറിയ ഇലകൾ നീക്കണം.

∙ മഴക്കാലമായാൽ ജലാശയത്തിൽ ധാരാളം വാൽമാക്രികൾ ഉണ്ടാകും. ഇലതീനി ഒച്ചും ചെടികളെ ആക്രമിക്കാം. കോപ്പർ സൾഫേറ്റിന്റെ  നേർത്ത ലായനി ജലാശയത്തിലെ വെള്ളത്തിൽ കലർത്തിയാൽ ഇവയെ അകറ്റാം. 

ജലാശയത്തിൽ  മീനുകൾ ഉണ്ടെങ്കിൽ അവയെ ബക്കറ്റിലേക്കോ മറ്റോ മാറ്റിയ ശേഷമേ കോപ്പർ സൾഫേറ്റ് ലായനി കല‍ർത്താവൂ. പിന്നീടു സംഭരണി വൃത്തിയാക്കി ശുദ്ധജലം നിറയ്ക്കണം. ഇതിനു ശേഷം മീനുകളെ വീണ്ടും നിക്ഷേപിക്കാം.

∙ പുഴുവിന്റെ ശല്യമുണ്ടെങ്കിൽ കത്രിക കൊണ്ടു മുറിച്ചതുപോലെ ഇലകൾ മുറിയാം. ഇല നീക്കം ചെയ്ത് ഇവയെ നശിപ്പിക്കുക. കീടബാധ അധികമായാൽ ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു മില്ലി 'ടക്കുമി' കീടനാശിനി യോജിപ്പിച്ച് ഇലകളിൽ തളിക്കണം. ഇല അരിപ്പ പോലെയാകുന്ന വിധം നശിപ്പിക്കുന്ന പുഴുവുമുണ്ടാകാം. ഒരു ലീറ്റർ‍ വെള്ളത്തിൽ ഒരു മില്ലി 'ഇമി ഡാക്ലോപ്രിഡ്’ അടങ്ങിയ കീടനാശിനി യോജിപ്പിച്ച്  ഇലകളിൽ തളിക്കുക. 

∙ ആഴം കുറഞ്ഞ ജലാശയത്തിൽ കൊതുകു മുട്ടയിട്ടു പെരുകിയേക്കും. ജലാശയത്തിൽ അലങ്കാര മത്സ്യമായ ഗപ്പിയെ വളർത്തി ഇവയെ നിയന്ത്രിക്കാം. ‘ഫിപ്രോനി ൽ’ തരികൾ വെള്ളത്തിൽ ഇട്ടും ഇവയെ നീക്കം ചെയ്യാനാകും.

കടപ്പാട്: ജേക്കബ് വർഗീസ് കൂന്തറ, റിട്ട. പ്രഫസർ,  ബോട്ടണി വിഭാഗം, ഭാരത് മാത കോളജ് എറണാകുളം

Creating a Beautiful Lotus and Water Lily Garden:

Growing lotus and water lilies can be achieved even without a pond or large water body, using just a foot-sized pot or container. This guide covers how to cultivate new varieties, manage pests, and proper fertilization techniques for vibrant blooms.

ADVERTISEMENT