വീട്ടിൽ അരുമ മൃഗങ്ങളും കുട്ടികളും ഉള്ളവർ കാർപ്പെറ്റുകൾ വൃത്തിയാക്കുന്നതിൽ ഇരട്ടി ശ്രദ്ധ നൽകുക... DIY Deep Cleaning for Luxurious Home Carpets
Mail This Article
ഒരു വീടിന്റെ അകത്തളത്തിന്റെ മൊത്തം സൗന്ദര്യം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ കാർപ്പെറ്റകൾക്കാകും... വളരെ ഇടുങ്ങിയ മുറികൾക്ക് വീതി തോന്നിപ്പിക്കാനും വീടിനാകെ മൊത്തത്തിലൊരു റിച്ച് ലുക് നൽക്കാനും കാർപ്പെറ്റകൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഭംഗിയുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും ശരിയായി പരിചരിച്ചില്ലെങ്കിൽ പല തരം ആരോഗ്യപ്രശ്നങ്ങളും കാർപ്പെറ്റുകൾ കാരണം വരാറുണ്ട്. പലർക്കും ശ്വസനസംബന്ധമായ പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയും ഒക്കെ വാരാനുള്ള കാരണം വൃത്തിയില്ലാത്ത കാർപ്പെറ്റുകൾ കൂടിയാകാം...
പ്രത്യേകിച്ച് കുട്ടികളും അരുമൃഗങ്ങളും വീട്ടിലുണ്ടെങ്കിൽ പുറത്തു നിന്നുള്ള അഴുക്കും പൊടിയുമൊക്കെ വീട്ടിലേക്ക് എളുപ്പം വന്ന് കാർപ്പെറ്റുകളിലൊക്കെ പറ്റിപ്പിടിച്ചിരിക്കും.. ഇതു കൂടാതെ ഇടയ്ക്കിടയ്ക്കുള്ള തട്ടിമറിയലും മറ്റും കാരണമുള്ള കറകൾ വരാനുള്ള സാധ്യതയും കൂടുതലാണ്..
സാധാരണ ചവിട്ടി പോലെയല്ല, കാർപ്പെറ്റുകൾ വൃത്തിയാക്കാൻ പ്രയാസമേറെയാണ്. കൃത്യമായി വീട്ടിലെ കാർപ്പെറ്റുകൾ അധിക ചിലവില്ലാതെ വൃത്തിയാക്കി പരിപാലിച്ചു പോരാനുള്ള വഴികൾ നോക്കാം...
∙ ആഴ്ച്ചയിലൊരിക്കലെങ്കിലും വാക്വം ക്ലീൻ
–ആഴ്ച്ചയിലൊരിക്കലെങ്കിലും കാർപ്പെറ്റുകൾ വാക്വം ക്ലീൻ ചെയ്യുക. കുട്ടികളും അരുമ മൃഗങ്ങളും ഇടയ്ക്കിടയ്ക്കു പുറത്തേക്കും അകത്തേക്കും പോയി അവ വൃത്തികേടാക്കുന്ന സാഹചര്യമാണുള്ളതെങ്കിൽ ആഴ്ച്ചയിൽ 2–3 ദിവസം വരെ വാക്വം ചെയ്യാം.
– വാക്വം ചെയ്തു കഴിയുമ്പോൾ കാർപെറ്റിന്റെ വശങ്ങൾ അങ്ങോടും ഇങ്ങോടും ഒക്കെ ദിശ മാറ്റി ഇടാം.
– അകത്തെ മുറികളേക്കാളും സ്ഥിരമായി ഹാളിലേയും കിടപ്പറയിലേും കാർപ്പെറ്റുകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
∙ കറകളോട് അപ്പോ തന്നെ പൊരുതാം
– ചായ, ജ്യൂസ് എന്തും വീണ് കറയായാൽ ഉടനെ തന്നെ അവ വൃത്തിയാക്കുക. കഴിയുന്നത്ര വേഗത്തലിൽ ഇവ ടിഷ്യുവോ വെള്ളത്തുണിയോ കൊണ്ട് ഒപ്പിയെടുക്കാം..
–ശേഷം ഇളം ചുടുവെള്ളത്തിൽ 2–3 തുള്ളി ഡിഷ് വാഷറിട്ട് ഇളക്കി അതൊരു ബ്രഷ് കൊണ്ട് തൊട്ട് എടുത്ത് ഉരസി വൃത്തിയാക്കാം. കറ മാറിയ ശേഷം വെള്ളം തൊട്ട് തൊട്ട് ഉരസി സോപ്പിന്റെ അംശം കളയുക.
– എന്നിട്ട് ഉണങ്ങിയ തുണി കൊണ്ട് വീണ്ടും ഒപ്പിയൊപ്പി നനവു മാറ്റാം. പറ്റിയാൽ മുടിയുണക്കുന്ന ഡ്രൈയർ കൊണ്ട് ഉണക്കാം. അല്ലെങ്കിൽ എയർ ഡ്രൈ ചെയ്യാം.
∙ വേണം ഡീപ് ക്ലീനിങ്ങ്
– മാസത്തിലൊരിക്കൽ കാർപ്പെറ്റുകൾക്ക് കൊടുക്കേണ്ട ഒരു സ്പാ ആയിട്ടാണ് ഡീപ് ക്ലീനിങ്ങിനെ കാണേണ്ടത്. ഒരു ബക്കറ്റിൽ തുല്യ അളവ് വെള്ളവും തുല്യ അളവ് വെള്ള വിനാഗിരിയും കലർത്തുക.
– വാക്വം ക്ലീൻ ചെയ്ത ശേഷം ഈ ലായനി സ്പ്രേ ചെയ്തു കൊടുക്കുക. ഇത് അസുഖം വരുത്തുന്ന ചെറുപ്രാണികളേയും ഫംഗസിനേയും മറ്റും ഇല്ലാതാക്കാൻ സഹായിക്കും..
– 5–10 മിനിറ്റ് കഴിഞ്ഞ് വിനാഗിരി ലായനി നനഞ്ഞ തുണികൊണ്ട് തുടച്ചു മാറ്റാം. പിന്നീട് ഉണങ്ങിയ തുണികൊണ്ടും തുടയ്ക്കുക. വീട്ടിലെ ജനാലകളും വാതിലുകളുമൊക്കെ തുറന്നിട്ട് ഇവ വായും വെളിച്ചവും കൊണ്ട് ഉണങ്ങാൻ അനുവദിക്കാം.