ADVERTISEMENT

ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലത്താണു കടച്ചക്ക തൈ നടേണ്ടത്...

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണു കടച്ചക്ക. നിലത്തും പ്ലാസ്റ്റിക് ബാരലുകളിലും വലിയ പരിചരണം കൂടാതെ വളർത്താം. പോഷകസമൃദ്ധമായ കടച്ചക്ക രോഗപ്രതിരോധശക്തി വർധിപ്പിക്കും. 

ADVERTISEMENT

∙ ജൂൺ മുതൽ ഡിസംബർ വരെയാണു നടാൻ യോജിച്ച സമയം.  നല്ല സൂര്യപ്രകാശവും നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണാണ് അനുയോജ്യം. കടച്ചക്കയുടെ മൂത്തതും ഒരടി നീളമുളളതുമായ ആരോഗ്യമുള്ള വേരുകൾ നടാം. നിലം കിളച്ചൊരുക്കി  60 x 60x 60 സെ. മീ. അളവിൽ കുഴികളെടുത്തു മേൽമണ്ണ്, ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, അൽപം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇവ േചർക്കണം. ഒരാഴ്ച കഴിഞ്ഞു ചെറിയ കുഴികളുണ്ടാക്കി തൈകൾ നടുക. മഴയില്ലെങ്കിൽ നനയ്ക്കണം. 

∙ പതി വച്ച തൈകളും നടാം. നീർവാർച്ചയുള്ള സ്യൂഡോമോണാസ് ചേർത്ത നടീൽമിശ്രിതത്തിൽ വേരുകൾ നട്ട് ഒരടി ഉയരമാകുമ്പോൾ മാറ്റി നടുക. ചെടികൾ തമ്മിൽ പത്ത് അടി അകലം വേണം. 

ADVERTISEMENT

∙ വളർച്ചയുടെ ആദ്യഘട്ടത്തിൽ തണൽ  ആവശ്യമാണ്. തുടർന്നു സൂര്യപ്രകാശം വേണം. നാല് – അഞ്ചു വർഷം കൊണ്ട് കായ്ക്കും. രണ്ട് – മൂന്നു മാസം മൂപ്പുള്ള കടച്ചക്ക വിളവെടുക്കാം. നവംബർ മുതൽ മാർച്ച് വരെയാണു പൂക്കുന്ന സമയം. ഓേരാ  മരത്തിനും താഴെ രണ്ടു മീറ്റർ വ്യാസത്തിൽ തടമെടുത്ത്  25 കിലോ ചാണകം നൽകണം. ശൽക്ക കീടങ്ങൾ, മീലി ബഗ് തുടങ്ങിയവയുണ്ടെങ്കിൽ ഇലകളും തണ്ടും മുറിച്ചു നശിപ്പിക്കുക. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു തളിക്കുകയും ചെയ്യാം.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

ADVERTISEMENT
Soil and Planting Preparation for Kadachakka:

Kadachakka cultivation offers a nutritious and disease-resistant crop suitable for Kerala's climate, thriving in both soil and plastic barrels with minimal care. Optimal planting occurs from June to December, requiring well-drained, organic-rich soil and ample sunlight after the initial growth phase.

ADVERTISEMENT