ADVERTISEMENT

വീട് പണിത സമയത്ത് അത്ര ചൂടുണ്ടായിരുന്നില്ല.  പിന്നീടു വീടിനകത്തു ചൂടു കൂടുന്നു എന്നു പലരും പറഞ്ഞു കേൾക്കാം. അതിന്റെ പ്രധാന കാരണം അടച്ചിട്ടിരിക്കുന്ന ജനാലകളാണ്. വേനൽക്കാലത്തു പ്രത്യേകിച്ചും ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കുക. കാറ്റിനു കയറിയിറങ്ങി പോകാനുള്ള വഴിയൊരുക്കുക. 

∙ പലരും ചെയ്യുന്ന അബദ്ധം വീടിന്റെ താഴത്തെ നിലയിലെ ജനാലകൾ മാത്രം തുറന്നിട്ട് മുകളിലെ നിലയിലുള്ളതു തുറക്കാതിരിക്കുന്നതാണ്. ഇതിനാൽ വീട്ടിലേക്കു കയറിവരുന്ന ചൂടു വായു മുഴുവൻ മുകളിലേക്കു പോകും. അതവിടെ കുടുങ്ങി കിടക്കും. ഇതൊഴിവാക്കാൻ താഴത്തേയും മുകളിലേയും ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കുക. 

ADVERTISEMENT

∙ പടിഞ്ഞാറു നിന്നുള്ള കാറ്റിന്റെ ഗതിക്കു തടസ്സം നീക്കാം. മരമാണെങ്കിൽ ചില്ലകളൊന്ന് ഒതുക്കി നിർത്താം.  

∙ തെക്കു നിന്നാകും ഏറ്റവും കൂടുതൽ ചൂടുള്ള വെയിൽ വീട്ടിലേക്ക് അടിക്കുന്നത്. ആ ഭാഗത്ത് കർട്ടൻ വാൾസ് പോലുള്ള ചൂടിനെയും വെയിലിനേയും തടയുന്ന നിർമിതികൾ കൊണ്ടുവരാം. കയറു കൊണ്ടുള്ള ജിയോ ടെക്സ്റ്റൈൽ ഒക്കെ ലഭ്യമാണ്. അതു ചെയ്ത് ചെറിയ പാർട്ടീഷൻ കൊടുത്തിടാം. അല്ലെങ്കിൽ അതു മുകളിലെ സൺഷെയ്ഡിൽ നിന്നു താഴേക്കു തൂക്കിയിടാം. വള്ളിച്ചെടികൾ പടർത്താം.   വെയിലടിക്കാതിരിക്കാൻ 10–3 മണി നേരത്ത് കർട്ടനുകൾ  ഇടാൻ ശ്രമിക്കണം.   

ADVERTISEMENT

∙ ഏസി ഉപയോഗിക്കുമ്പോൾ ചെറിയ കാറ്റിൽ ഫാൻ കൂടിയിട്ടാൽ തണുപ്പു കുറച്ചധികം ദൂരത്തേക്കു കൂടി വ്യാപിപ്പിക്കാൻ സാധിക്കും. 

∙ പലയാളുകളും വീടിന്റെ ടെറസിൽ ഓല നിരത്തിയിട്ട് അതിന്റെ മുകളിൽ ചണത്തിന്റെ ചാക്ക് വിരിച്ചിട്ടു രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കുന്നുണ്ട്. അതും തണുപ്പു കിട്ടാൻ നല്ലതാണ്. മേൽക്കൂരയ്ക്ക് വിള്ളലൊന്നുമില്ല, വാട്ടർപ്രൂഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടു വേണം ഇത് ചെയ്യാൻ.

ADVERTISEMENT

∙ വീട്ടിലുപയോഗിക്കുന്ന കിടക്കവിരികൾ കർട്ടനുകൾ മുതലായവ ഖാദിയോ കോട്ടനോ ലിനനോ ആക്കിയാൽ ചൂട് അധികം ബുദ്ധിമുട്ടിക്കാതിരിക്കും. 

കടപ്പാട്: ഷിന്റോ വർഗീസ്, ഫൗണ്ടർ, പ്രിൻസിപ്പൽ ഡിസൈനർ, കൺസെപ്റ്റ്സ് ഡിസൈനർ സ്റ്റുഡിയോ

Beat the Heat: Simple Ways to Cool Your Home:

Reducing house heat is crucial for comfort, especially in hot climates. Implementing effective home cooling strategies like proper ventilation and strategic use of natural materials can significantly lower indoor temperatures. Employing techniques such as opening windows strategically, utilizing curtains, and incorporating cooling layers on the terrace can create a more comfortable living environment without relying solely on air conditioning.

ADVERTISEMENT