ADVERTISEMENT

അമ്പഴം നട്ടുവളർത്താൻ സ്ഥലമില്ലെന്നോർത്തു വിഷമിക്കേണ്ട. അധികം ഉയരം വയ്ക്കാത്ത മധുര അമ്പഴം നട്ടു വളർത്തിയാൽ മതി. വീട്ടുമുറ്റത്തോ ടെറസ്സിലെ ചട്ടിയിലോ ഇവ വളർത്താം. മണ്ണ് / മിശ്രിതം നല്ല ജൈവാംശം ഉള്ളതായിരിക്കണം.  

∙ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലവും ൈജവാംശവും നീർവാർച്ചയുമുള്ള മണ്ണുമാണ് അനുയോജ്യം. 2 x 2 x 2 അടി കുഴികളെടുത്തു മേൽമണ്ണും ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും എല്ലുപൊടിയും ചേർത്തു യോജിപ്പിക്കുക. ഒരാഴ്ചയ്ക്കു ശേഷം വേരു പിടിപ്പിച്ച കമ്പുകൾ നടാം. അഞ്ചു ഗ്രാം വാം ജീവാണുവളം ചേർക്കുക. 

ADVERTISEMENT

∙ ജൈവവളങ്ങളായ മണ്ണിരകംപോസ്റ്റ്, എ ല്ലുപൊടി, ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം എന്നിവ മാസത്തിലൊരിക്കൽ ചേർക്കുക. മണ്ണിൽ നല്ല ജൈവാംശം ഉണ്ടെങ്കിൽ ഒരു വളവും േചർത്തില്ലെങ്കിലും കായ്ക്കും. നട്ട് ഒ രു വർഷത്തിനുള്ളിൽ പൂക്കുലകളുണ്ടായി കായ്ക്കുകയും ചെയ്യും. വർഷത്തിൽ പലതവണ കായ്ക്കും. 

∙ കായ്കൾ വിളവെടുത്ത ശേഷം ശിഖ രങ്ങൾ മുറിച്ചു മാറ്റണം. ചുവട്ടിലെ മണ്ണ് ഇളക്കി കളകൾ നീക്കി ജൈവവളങ്ങളായ ചാണകം, മണ്ണിര കംപോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ചേർക്കുക. വളം ചേർത്താൽ വിളവ് കൂടും. 

ADVERTISEMENT

 ∙ മീലി മുട്ട, വെള്ളീച്ച എന്നീ കീടങ്ങളുടെ ആക്രമണമുണ്ടായാൽ  സൂക്ഷ്മമായി നിരീക്ഷിച്ച് കേടായ ഭാഗം പറിച്ചു നശിപ്പിക്കുക. ആക്രമണം രൂക്ഷമായാ ൽ സൂട്ടി മൗൾഡ് എന്ന രോഗം വന്ന് ഇ ലകൾക്കു കറുത്ത നിറമുണ്ടാകും. പാടയും േചാറും നീക്കിയ പഴയ കഞ്ഞിവെള്ളം ഇലകളിൽ തളിച്ചാൽ ഇവ മാറും. 

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

ADVERTISEMENT
Cultivating Ambazam (Spondias Mombin) in Home Gardens:

Ambalam cultivation is easy and suitable for home gardens and terraces, even if you don't have a lot of space. This sweet variety of Spondias mombin doesn't grow too tall and can be grown in pots or in your backyard.

ADVERTISEMENT