ADVERTISEMENT

ആഘോഷം പൊടിപൊടിച്ചപ്പോൾ വീടാകെ അലങ്കോലമായിട്ടുണ്ടാകും. കുറച്ചു ദിവസത്തെ ലീവ് ‘ദാ...’ന്നങ്ങു പോകും.  മക്കൾ സ്കൂളിലേക്കും അച്ഛനും അമ്മയും ജോലിക്കും തിരക്കിട്ടോടുമ്പോൾ, കൂടെ നിൽക്കുന്ന ആക്ടീവ് മുഖം വീടിനു തിരിച്ചുനൽകാൻ ഒട്ടും വൈകേണ്ട.

∙ അതിഥികൾ വരുമ്പോൾ കൂടുതൽ സൗകര്യവും ഭംഗിയും തോന്നാനായി ഫർണിച്ചറുകളുടെ പൊസിഷൻ മാറ്റിയിട്ടുണ്ടാകും. ലിവിങ് ഏരിയയിലെ യൂട്ടിലിറ്റി സ്പേസ് കുറയ്ക്കുന്ന തരത്തിലാണ് ആ മാറ്റമെങ്കിൽ ഫർണിച്ചറുകളുടെ അറേഞ്ച്മെന്റ് പഴയപടി തന്നെയാക്കുക.

ADVERTISEMENT

∙ സോഫയും മറ്റും  വാക്വം ക്ലീനർ ഉപയോഗിച്ചു വൃത്തിയാക്കാം. തുണിയോ റെക്സിനോ കൊണ്ടുള്ള സോഫ ഷാം പൂ കലക്കിയ വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ലെതർ ഉത്പന്നങ്ങൾ നന്നായി ബ്രഷ് ചെയ്ത ശേഷം സോപ്പുവെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. കറയോ മറ്റോ വീണിട്ടുണ്ടെങ്കിൽ കോൺഫ്ലോറോ പൗഡറോ ഇട്ട ശേഷം തുണി കൊണ്ടു തുടച്ചു ക്ലീനാക്കാം.

∙ പെട്ടെന്ന് അഴുക്കു പിടിക്കാത്ത നിറങ്ങളിലുള്ള കുഷ്യൻ കവറും ചെയർബാക്കും നൽകിയാൽ എല്ലാ ദിവസവും   സോഫ വൃത്തിയാക്കുന്ന തലവേദന ഒഴിവാക്കാം.

ADVERTISEMENT

∙ മേശയിലും ഭിത്തിയിലും കുട്ടിക്കൂട്ടത്തിന്റെ കലാവിരുതുകളുടെ പാടുകൾ അവശേഷിക്കുന്നുണ്ടാകും. ക്രയോൺസ് വരകൾ മാറാൻ ജെൽ അല്ലാത്ത ടൂത്പേസ്റ്റ് ബ്രഷിലെടുത്ത് ഉരസിയാൽ മതി. കാപ്പിയോ സോഫ്റ്റ് ഡ്രിങ്കോ വീണ പാടും ഇങ്ങനെ മാറ്റാം. ജനാലച്ചില്ലുകളും മറ്റു ഗ്ലാസ് ബോഡികളും ഗ്ലാസ് ക്ലീനറോ സോപ്പുവെള്ളമോ കൊണ്ടു തുടച്ചു ക്ലീനാക്കാം. ഡിസൈനർ കർട്ടനുകളും ഫെസ്റ്റിവൽ മൂഡുള്ള ലുക്കും മാറ്റി പെട്ടെന്നു കഴുകിയെടുക്കാവുന്ന കർട്ടനുകളിടാം.

∙ ആളുകൾ പലവട്ടം ചവിട്ടിത്തേച്ച് ആകെ അഴുക്കു പിടിച്ചിട്ടുണ്ടാകും ഫ്ലോറിങ്ങും ചവിട്ടിയും റഗ്ഗുമൊക്കെ. ക്ലീനിങ് ലിക്വിഡ് ഉപയോഗിച്ചു ഫ്ലോർ നന്നായി തുടയ്ക്കണം. കനം കുറ‍ഞ്ഞ റഗുകളിലെ പൊടിയും അഴുക്കും വാക്വം ക്ലീനിങ് ചെയ്യാം. ‘മെഷീനിൽ കഴുകാവുന്ന’ ചെറിയ റഗ്ഗുകൾ നന്നായി കുടഞ്ഞ ശേഷം കഴുകാം. വില പിടിപ്പുള്ളതും തുന്നൽപ്പണികളുള്ളതുമായ വലിയ റഗ്ഗുകൾ ക്ലീനിങ് ഏജൻസികളുടെ  സഹായത്തോടെ വൃത്തിയാക്കി അടുത്ത ആഘോഷത്തിനായി പാക്ക് ചെയ്തു മാറ്റിവയ്ക്കാം.

ADVERTISEMENT

∙ ഗേറ്റ്, ഗ്രിൽ, വിജാഗിരി എന്നിവിടങ്ങളിൽ  ഗ്രീസോ എണ്ണയോ ഇട്ടുകൊടുക്കണം. തിരക്കിട്ടു പായുമ്പോൾ ‘കരകര’ ശബ്ദമുണ്ടാക്കി അവ നമ്മുടെ സമയം കളയും.

അടുക്കള ക്ലീൻ

∙ അതിഥികൾ അവരുടെ ഇഷ്ടത്തിനു പാചകം ചെയ്ത് ഇളക്കിമറിച്ച അടുക്കളയ്ക്കും പഴയ സ്പീഡ്  തിരികെ നൽകണം. ഓയിൽ ബോട്ടിൽ മുതൽ മസാലപ്പൊടികൾ വരെ ഗ്യാസ് അടുപ്പിനു തൊട്ടടുത്തുള്ള (വലതു വശത്തെ) ഡ്രോ തുറന്നാൽ എടുക്കാവുന്ന രീതിയിൽ അടുക്കി വയ്ക്കാം. ഫ്രൈയിങ് പാൻ പോലുള്ളവ പുൾ ഔട്ട് ഷെൽഫിലെ റാക്കിൽ തൂക്കിയിടാം. മെഷറിങ് സ്പൂൺ, ക്ലീനിങ് ലിക്വിഡുകൾ എന്നിവയും യഥാസ്ഥാനത്തു വയ്ക്കണം.

∙ പാചകം വേഗത്തിലാക്കാൻ ഗ്യാസ് ബർണറുകൾ ക്ലീൻ ചെയ്യാൻ മറക്കല്ലേ. അൽപം വിനാഗിരിയും ബേക്കിങ് സോഡയും കലർത്തിയ വെള്ളത്തിൽ മുക്കിവച്ചാൽ ബർണർ പുത്തൻ പോലെയാകും.

∙ കിച്ചൺ സിങ്കിൽ നിന്നു വെള്ളം ഒഴുകുന്നതിനു തടസ്സമുണ്ടെങ്കിൽ ഡ്രെയിനേജ് പൈപ് ക്ലീനർ ലിക്വിഡോ പൗഡറോ ഉപയോഗിച്ചു തടസ്സം ഈസിയായി മാറ്റാം. വാഷ് ബേസിൻ ടാപ്പിന്റെ ഹെഡും ബാത്റൂമിലെ ഷവർ ഹെഡും അഴിച്ചെടുത്ത് ക്ലീൻ ചെയ്യണം.

വിവരങ്ങൾക്കു കടപ്പാട്: സോണിയ ലിജേഷ്, സിഇഒ, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ

Effortless Post Festival Home Cleaning:

Post festival home cleaning is essential to restore your living space's order and beauty after celebrations. This article provides practical tips and hacks for efficiently cleaning various areas of your home, from furniture and floors to the kitchen, ensuring it's ready for everyday life.

ADVERTISEMENT