ADVERTISEMENT

ശീതകാലവിളയായ റാഡിഷ് സമതല പ്രദേശങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയാണു കൃഷി ചെയ്യുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെയും. 

∙ ജൈവസമ്പുഷ്ടമായ ഇളക്കലുള്ള മണ്ണാണു നല്ലത്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന തുറസ്സായ സ്ഥലത്തു വിത്തുകൾ പാകുക. നിലമൊരുക്കി ഒരു സെന്റിന് 200 കിലോ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം ചേർക്കണം. അമ്ലത്വമുണ്ടെങ്കിൽ സെന്റിനു രണ്ടു കിലോ കുമ്മായം ചേർക്കണം. 

ADVERTISEMENT

∙ ഒരടി ഉയരത്തിൽ വാരങ്ങൾ എടുത്തു നനച്ചു 10 സെമീ  അ കലത്തിൽ വിത്തുകൾ പാകണം. നേരിയ അളവിൽ മേൽമണ്ണ് മണൽമിശ്രിതം കൊണ്ടു വിത്തു മൂടണം. തുടർന്ന് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ്  ചേർത്തു തളിക്കുക. തൈകൾ കിളിർക്കുമ്പോൾ പത്തു സെമീ അകലത്തിനിടയിലുള്ളവ തൈകൾ പറിച്ചു മാറ്റണം. 

∙ ജൈവവളങ്ങൾ (പിണ്ണാക്ക്, ചാണകം, എല്ലുപൊടി) മൂന്നു – നാലു ദിവസം പുളിപ്പിച്ചത് ഒന്ന് : 10 അനുപാതത്തിൽ നേർപ്പിച്ചത് രണ്ടാഴ്ചയ്ക്കു ശേഷം പത്തു ദിവസത്തിലൊരിക്കൽ നൽകണം. മാസത്തിലൊരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവ യോജിപ്പിച്ചു വളമായിടുക.  

ADVERTISEMENT

∙ 45–50 ദിവസമാകുമ്പോൾ ശ്രദ്ധയോടെ വിളവെടുക്കണം. താമസിച്ചാൽ കിഴങ്ങ് കട്ടിയാകും. വേപ്പിൻ കുരു സത്ത്, കാന്താരി, ഗോമൂത്രം, ബ്യൂവേറിയ തുടങ്ങിയവ തളിക്കാം. രണ്ടാഴ്ച ഇടവിട്ട് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു കലക്കി തളിക്കുക. ജൈവകീടനാശിനികളും കീടങ്ങളെ നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

ADVERTISEMENT
Optimal Planting Times for Radish Cultivation:

Radish cultivation in Kerala is detailed, covering optimal planting times for plains and highlands, soil preparation, and organic fertilization methods. This guide emphasizes sustainable practices for healthy radish growth and pest management.

ADVERTISEMENT