ADVERTISEMENT

സുരേഷ് ബാബു ആലക്കോടിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് ‘വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും’.

ജനിച്ചു വളർന്ന നാട്ടിലും നടന്നു തീർത്ത വഴികളിലും അരികുവല്കരിക്കപ്പെട്ട മനുഷ്യരെ അടുത്തു നിന്നു കാണാൻ ശ്രമിച്ചപ്പോഴാണ് ഈ പുസ്തകം പിറന്നത്.

ADVERTISEMENT

ഒരു പക്ഷേ ‘പണ്ടിങ്ങനെയൊരാൾ ജീവിച്ചിരുന്നിരുന്നു’ എന്നു മാത്രം പഴമക്കാർ ആരെങ്കിലും എപ്പോഴെങ്കിലും ഓർത്തേക്കാവുന്ന വെറും മനുഷ്യരായിരുന്നു അവർ. സ്മൃതി മണ്ഡപങ്ങളോ പ്രതിമകളോ തീർക്കപ്പെടാൻ മാത്രം സാമൂഹ്യ പ്രസിദ്ധിയില്ലാത്തവർ. പക്ഷേ, അവരെ കൂടി ചേർത്താലേ ആ ദേശത്തിന്റെ ചരിത്ര നിർമ്മിതി പൂർണമാകൂ. അവരാണ് അബോധപൂർവ്വമെങ്കിലും ഒഴിച്ചുകൂടാനാവാത്ത സംഭവങ്ങളെ ആ ദേശത്തിന് നിർമ്മിച്ചു നല്കിയത്.

വിശപ്പും വിപ്ലവവും ഉന്മാദവും പ്രണയവും തമാശയും രതിയും പല ദ്വന്ദ്വങ്ങളായി നമുക്ക് അനുഭവപ്പെട്ടത് ഇവരിലൂടെത്തന്നെയാണ്. എല്ലാവരുടേയും കാഴ്ചവട്ടത്തിൽ ഇത്തരം മനുഷ്യർ ധാരാളമുണ്ടാകും.

ADVERTISEMENT

അയ്യോ അവരെക്കുറിച്ചെഴുതിയില്ലല്ലോ താനെന്ന് ഓരോ ദേശത്തെ എഴുത്തുകാരിലും നഷ്ടബോധം നിറയ്ക്കുന്ന മനുഷ്യരാണവർ. ഈ പുസ്തകത്തിലെ 24 അധ്യായങ്ങളിൽ അത്തരം 24 ജീവിതങ്ങളുണ്ട്.

‘അപൂർവമായ അനുഭവത്തിന്റെയും എഴുത്തിന്റെയും വിസ്മയക്കാഴ്ചകൾ’ എന്നാണ് ഈ പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം കുറിച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT