ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഹിപ്പി മലയാളി എന്ന പേരിൽ ശ്രദ്ധേയനായ നിപിൻ വലിയപറമ്പിൽ ടെറേറിയം (Terrarium) നിർമ്മാണത്തിൽ ശ്രദ്ധേയനാണ്. ചില്ലുകുപ്പികൾക്കുള്ളിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഒരുക്കി നിപിൻ ഏറെ ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ ക്രിയേറ്റീവ് വർക്കുകൾക്ക് നിരവധി ആരാധകരുണ്ട്.

ഹിപ്പി മലയാളിയുടെ ആദ്യ നോവലാണ് ‘നിഴൽ വേട്ട’.

ADVERTISEMENT

ഭൂപടങ്ങളിൽ ചോരകൊണ്ട് അടയാളപ്പെടുത്തിയ ഒരു ദ്വീപ്. അവിടെ മനുഷ്യന്റെ മനസ്സാക്ഷിക്കോ നിയമങ്ങൾക്കോ സ്ഥാനമില്ലായിരുന്നു. ആ വന്യമായ തീരത്തേക്ക് അവന്റെ കാൽപ്പാടുകൾ പതിഞ്ഞ നിമിഷം മുതൽ, പ്രകൃതിയും അവിടെ മറഞ്ഞിരിക്കുന്ന നിഴലുകളും അവനെ വേട്ടയാടാൻ തുടങ്ങി.

രക്ഷപ്പെടാൻ ഒരു വഴിയുമില്ലാത്ത ആ ഇരുണ്ട കാടുകൾക്കുള്ളിൽ ജീവൻ നിലനിർത്താൻ അവൻ നടത്തുന്ന ഓരോ ശ്രമവും അവനെ എത്തിച്ചത് മരണത്തിന്റെ വക്കിലേക്കാണ്. ചുറ്റും കെട്ടിമുറുക്കുന്ന വള്ളിച്ചെടികൾ പോലെ ഭയവും ഭ്രാന്തും അവന്റെ മനസ്സിനെ വിഴുങ്ങാൻ തുടങ്ങി.

ADVERTISEMENT

അവിടെ അസ്ഥികൂടങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു; മരങ്ങൾക്കിടയിലൂടെ അദൃശ്യമായ ചില രൂപങ്ങൾ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ആ നരകത്തിൽ, അതിജീവനത്തിന്റെ അവസാന ശ്വാസവും നിലയ്ക്കുമ്പോൾ പീറ്റർ ആ സത്യം തിരിച്ചറിയുന്നു . ഈ ദ്വീപിൽ നിന്ന് ആരും ജീവനോടെ മടങ്ങിയിട്ടില്ല!

നിഗൂഢതയും, ഭയവും, മനുഷ്യ മനസ്സിന്റെ ഇരുണ്ട തലങ്ങളും തുറന്നുകാട്ടുന്ന പച്ചയായ സൈക്കോളജിക്കൽ സർവൈവൽ ത്രില്ലർ.

ADVERTISEMENT

മരണം തൊട്ടുമുന്നിൽ വന്നു നിൽക്കുമ്പോൾ, നീ നിന്റെ ഉള്ളിലെ മൃഗത്തെ പുറത്തെടുക്കുമോ ?

ഏറെ ത്രില്ലിങ് ആയ ഒരു ആശയം അവതരിപ്പിക്കുന്ന രചന ഇതിനോടകം വായനക്കാർ ഏറ്റെടുത്തുകഴിഞ്ഞു.

Hippie Malayalam: From Terrariums to Thrilling Novels:

Hippie Malayalam, also known as Nipinn Valipparambil, is gaining recognition for his unique terrarium creations and his debut novel, 'Nizhal Vetta'. This psychological survival thriller explores the dark depths of the human mind and the primal instincts awakened when faced with imminent death.

ADVERTISEMENT